---
title: "അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു; വെളിപ്പെടുത്തി  ഹണി റോസ്"
english_title: "Honey Rose shares the most upsetting experience of her career."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67242/honey-rose-shares-the-most-upsetting-experience-of-her-career"
published_at: "2022-09-10T11:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c227b4ceab_honey_rose.jpg"
keywords: []
---

# അത് എന്നെ ഒരുപാട് വിഷമിപ്പിച്ചു; വെളിപ്പെടുത്തി  ഹണി റോസ്

> **Lead Summary:** പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ് . തന്റെ കരിയറിൽ ഏറെ വിഷമിപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്. ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഹണി റോസ് ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

## Article Content

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ് . തന്റെ കരിയറിൽ ഏറെ വിഷമിപ്പിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്. ഫ്ളവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ഹണി റോസ് ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി താൻ ചെയ്ത ചില ഇമോഷണൽ ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ചു വെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നുമാണ് ഹണി റോസ് പറഞ്ഞത്. കഥയ്ക്ക് അനുയോജ്യമാണ് എന്ന് തോന്നിയാൽ അഭിനയിക്കുക.

അല്ലെങ്കിൽ അങ്ങനെയുള്ള സീനുകളിൽ അഭിനയിക്കാൻ വിട്ടുവീഴ്ച ചെയ്യുക. ഇതിൽ ഏതാണ് ഹണിയുടെ നിലപാട് എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. അത്തരത്തിലുള്ള രംഗങ്ങളിൽ താൻ അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റായിട്ടുള്ള രംഗങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ചിലർ ഇത്തരം രംഗങ്ങൾ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും, അതിന് വിമർശനങ്ങളും നേരിട്ടിട്ടുണ്ടെന്നും ഹണി പറയുന്നു.

അത്തരം രംഗങ്ങളെ കുറിച്ചുള്ള നിലപാട് എന്താണെന്ന ചോദ്യത്തിന്, നമ്മൾ ചെയ്യാൻ പോകുന്ന രംഗത്തെ കുറിച്ച് കൃത്യമായ വ്യക്തത ഉണ്ടാകണമെന്നും അങ്ങനെയൊരു രംഗത്തെ അതേ പ്രാധാന്യത്തിൽ കണ്ടിട്ടുള്ള ആളുകളാണോ നമ്മുടെ കൂടെയുള്ളത് എന്നൊക്കെ നോക്കുക എന്നതിലാണ് കാര്യമെന്നും ഹണി റോസ് പറഞ്ഞു.

അങ്ങനെയൊരു രംഗം എടുത്താൽ അത് മാത്രം കട്ട് ചെയ്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്ന രീതികളും ഇന്ന് ഉണ്ട്. തനിക്കും അത്തരമൊരു അനുഭവമുണ്ട്. താൻ മനസിലാക്കിയ സിനിമയും തന്റെ അടുത്ത് പറഞ്ഞ സിനിമയും ഒന്ന് തന്നെയായിരുന്നു. പക്ഷേ ആ സിനിമ പ്രൊമോട്ട് ചെയ്ത രീതി തന്നെ വിഷമിപ്പിച്ചു എന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/67242/honey-rose-shares-the-most-upsetting-experience-of-her-career)