'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് ' സേതുവേട്ടൻ

'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് ' സേതുവേട്ടൻ
Oct 23, 2021 09:46 AM | By Susmitha Surendran

മലയാളം മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയാണ് സാന്ത്വനം (Santhwanam). മനോഹരമായ കുടുംബകഥ പറയുന്ന പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരുമാണ്. പരമ്പരയില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തൃശൂര്‍ അവണൂര്‍ സ്വദേശിയായ ബിജേഷാണ് .

സ്‌ക്രീനില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കഥാപാത്രമാണ് സേതുവേട്ടന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയത്തിലേക്ക് എത്തുന്നത്. ബിജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗമാണ് ആരാധകരിലേക്കെത്താറുള്ളത്. രസകരമായ കുറിപ്പുകളാണ് ബിജേഷ് എല്ലായിപ്പോഴും പങ്കുവയ്ക്കാറുള്ളത്.

കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയിട്ടുള്ള സംഭാഷണ രൂപത്തിലുള്ള ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സാന്ത്വനം സെറ്റില്‍ വച്ചുനടന്ന രസകരമായൊരു 'ഭാരോദ്വഹന'മാണ്  ബിജേഷ് പങ്കുവച്ചത്. പരമ്പരയില്‍ ഹരിയായെത്തുന്ന ഗിരീഷ് നമ്പ്യാരാണ്  കഥയിലെ പ്രധാന താരം. വെറുതെ നിന്ന ബിജേഷിനെ വെറുതേയൊന്ന് പൊക്കാനായി ഗിരീഷ് എത്തുന്നു.

എന്നാല്‍പ്പിന്നെ അത് ക്യാമറയില്‍ പകര്‍ത്തിക്കളയാം എന്ന് പറഞ്ഞുകൊണ്ട് പരമ്പരയിലെ കണ്ണനായ അച്ചു സുഗന്ധും  എത്തി. ചുമ്മാതൊന്ന് പൊക്കി ഇറക്കിവിടാം എന്നാണ് ഗിരീഷ് കരുതുന്നതെങ്കില്‍, കുറച്ചൂടെ പൊന്തിക്കൂ എന്നുപറഞ്ഞ് അച്ചു സുഗന്ധ് എന്ന ക്യാമറാമാനും. അങ്ങനെയുള്ള ലൊക്കേഷന്‍ തമാശ നിമിഷമാണ് മനോഹരമായി ബിജേഷ് എഴുതിയിരിക്കുന്നത്.

ബിജേഷിന്‍റെ എഴുത്തിലൂടെ ബാക്കി വായിക്കാം.

'ഇതല്ല ഇതിനേക്കാള്‍ അപ്പുറം ചാടി കടന്നവനാ ഈ കെ.കെ ജോസഫ്'

ഗിരീഷ് : മച്ചു... നിന്നെ ഞാന്‍ പൊക്കട്ടെ ?

ഞാന്‍ : അത് വേണോ ?

ഗിരീഷ് : വേണം വേണം. എന്നാലേ ഒരു പവര്‍ വരൂ.

ഞാന്‍ : എന്നാല്‍ ആയിക്കോ.

അച്ചു : ഞാന്‍ ഫോട്ടോ പിടിക്കാം.

ഞാന്‍ : ഡബിള്‍ ഓക്കെ

ഗിരീഷ് : ഞാന്‍ ത്രിബിള്‍ ഓക്കെ അങ്ങനെ ഗിരീഷ് എന്നെ പൊക്കാന്‍ തുടങ്ങി...ഒരു വിധത്തില്‍ അവനതു സാധിച്ചു. പക്ഷെ.

അച്ചു : കുറച്ചു കൂടെ ഉയര്‍ത്തു ഗിരീഷേട്ടാ...

ഗിരീഷ് : ഇനിയുമൊ ?

അച്ചു : ആ ഇനിയും.

ഞാന്‍ : ആഹാ നല്ല രസം.

ഗിരീഷ് : ഒന്ന് വേഗം എടുക്കടെ..

അച്ചു : ശരിയാവണ്ടേ ചേട്ടാ. ചേട്ടന്‍റെ മുഖത്ത് വല്ലാത്ത ബുദ്ധിമുട്ടുള്ള ഭാവം. ഒന്ന് ചിരിക്കു...

ഗിരീഷ് : ങേ ചിരിക്കണോ... (ഉള്ളില്‍ ഗിരീഷ് പറഞ്ഞിട്ടുണ്ടാകും ഇവന്‍ എനിക്ക് പണി തരികയാണോ )

അങ്ങനെ ഒരു വിധത്തില്‍ ഫോട്ടോഷൂട്ട് കഴിഞ്ഞു... ഇപ്പോളും ഗിരീഷ് ടോം ആന്‍ഡ് ജെറി പോലെ അച്ചുവിനേം തപ്പി നടക്കുകയാണെന്നാണ് അറിഞ്ഞത്.

'After the photoshoot, Hari goes looking for Kannan'; The reason is' Sethuvettan

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories