സോന നായര്‍ ഹോട്ട്, നടിയുടെ പൊക്കിൾക്കുഴി; ഇവര്‍ക്കിത് മടുത്തില്ലേന്ന്‍ ചോദിച്ച് നടി

സോന നായര്‍ ഹോട്ട്, നടിയുടെ പൊക്കിൾക്കുഴി; ഇവര്‍ക്കിത് മടുത്തില്ലേന്ന്‍ ചോദിച്ച് നടി
Oct 23, 2021 08:41 AM | By Susmitha Surendran

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്  സോന നായര്‍. ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളിലുടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സോന നായര്‍. 1996 മുതല്‍ അഭിനയത്തില്‍ സജീവമായിട്ടുള്ള നടി ചില ഗ്ലാമറസ് റോളുകളും ഇടയ്ക്ക് ചെയ്തിരുന്നു. ശരീരം അത്ര പ്രദര്‍ശിപ്പിക്കുന്ന സിനിമയല്ലെങ്കിലും അതില്‍ നിന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വ്യാപകമായി തരംഗമായി. ഇതോടെ വിമര്‍ശകരും നടിയെ തേടി എത്തി. ഇക്കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സോന നായരിപ്പോള്‍. യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്നതടക്കം ഒരു  അഭിമുഖത്തിലൂടെ നടി പറയുന്നു.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിമര്‍ശിക്കാന്‍ വേണ്ടി ഒരു വിഭാഗം ആളുകളുണ്ട്. ഞാന്‍ അതെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. ഞാനതിന്റെ പിന്നാലെ പോവുകയെ ചെയ്യാറില്ല. അതിലൊരു കാര്യമെന്ന് പറഞ്ഞാല്‍ ഞാനെടുക്കുന്ന ഒരു കഥാപാത്രത്തിന്റെ ഓപ്ഷന്‍ എന്റെയും ഭര്‍ത്താവിന്റെയും കൈയിലാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനൊരു വര്‍ക്കും ചെയ്യാറില്ല. അതുകൊണ്ട് എങ്ങനെയുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തതെന്ന് പുള്ളിക്കാരന് അറിയാന്‍ സാധിക്കും.

എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്. എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും.

അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു. 

സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും.

എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നമാണോ  മറ്റുള്ളവര്‍ക്ക്. താരങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരു പബ്ലിക് ഫിഗറാണ്. പബ്ലിക്കിനെ എന്റര്‍ടെയിന്‍ ചെയ്യുന്നവരാണ്. അതുകൊണ്ട് സമൂഹത്തെ നമ്മള്‍ മാനിക്കണം. പക്ഷേ സമൂഹമാണ് നമ്മുടെ ജീവിതമെന്ന് പറയുന്നത് ശരിയല്ല. 

എനിക്കെതിരെ വലിയ വിവാദമുണ്ടായത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മാഗസിന്റെ കവര്‍ പേജ് ആയി വന്ന ചിത്രം കബാലിക എന്ന ഒരു ടെലി ഷോട്ട് മൂവിയിലെ ഫോട്ടോയായിരുന്നു. അതൊരു പ്രോസ്റ്റിയൂട്ടിന്റെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ശരീരം മുഴുവന്‍ കാണിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് അന്നേരം തന്നെ ഞാനും പറഞ്ഞു.

എനിക്കത് ചെയ്യാന്‍ ധൈര്യ കുറവ് തന്നെയാണെന്ന് സോന നായര്‍ വ്യക്തമാക്കുന്നു. ഞാന്‍ അത്രയും കംഫര്‍ട്ട് അല്ലാത്തത് കൊണ്ടാണ്. ഒരു സാഹചര്യത്തില്‍ ഹിപ് ചെയിന്‍ ഇട്ട് ബാക്ക് എങ്കിലും കാണിക്കുന്ന ഫോട്ടോ എടുത്തു. എന്റെ ഭഗവാനേ, അത് അടിച്ച് മിന്നി വൈറലായി പോയി. ഒരുപാട് പേര്‍ കണ്ടിട്ട് മെസേജ് അയച്ചിരുന്നു. 

എല്ലായിപ്പോഴും ഭര്‍ത്താവിന്റെ പിന്തുണ കൂടെയുണ്ടെന്ന് കൂടി നടി പറയുന്നു. ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ച് വര്‍ഷം ഞങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോഴും ഓരോ സാഹചര്യത്തിലും പുള്ളി എന്നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുക്കളയില്‍ നില്‍ക്കേണ്ട ആളല്ല എന്ന് പുള്ളി എപ്പോഴും പറയും. ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് ഒരു താല്‍പര്യവുമില്ല.

Sona Nair Hot; The actress asked if they are tired of this

Next TV

Related Stories
#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

Mar 28, 2024 07:41 PM

#jayasurya | 'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

ആദ്യ ഷോകൾ പിന്നിടുമ്പോൾ ആടുജീവിതത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ്...

Read More >>
#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

Mar 28, 2024 07:30 PM

#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

സിനിമ ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്....

Read More >>
#najeeb | ‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

Mar 28, 2024 06:57 PM

#najeeb | ‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്....

Read More >>
#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍

Mar 28, 2024 05:01 PM

#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍

ആളുകള്‍ക്ക് പരാതി ഉണ്ടാകുന്നത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് പരാതി...

Read More >>
#mallikasukumaran | എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

Mar 28, 2024 04:28 PM

#mallikasukumaran | എനിക്ക് അന്ന് തന്നെ ഏതാണ്ട് കിട്ടിയിരുന്നു, ഇന്ദ്രന്റെയും പൃഥ്വിയുടെയും പ്രണയത്തെക്കുറിച്ച് മല്ലിക

രാജുവും അങ്ങനെ പറയുന്ന സമയത്ത് സുപ്രിയ എന്‍ഡിടിവിയിലോ മറ്റോ ആണ് വര്‍ക്ക്...

Read More >>
#supriyamenon | വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്‌നി

Mar 28, 2024 04:06 PM

#supriyamenon | വീട്ടില്‍ പോണം, രാജുവിനെ കാണണം! വികാരഭരിതയായി സുപ്രിയ; ആടുജീവിതം കണ്ടിറങ്ങിയ താരപത്‌നി

ചിത്രത്തി്‌ന്റെ ആദ്യ ഷോ കഴിയുമ്പോള്‍ എങ്ങു നിന്നും ലഭിക്കുന്നത് മികച്ച...

Read More >>
Top Stories