രാഷ്ട്രീയത്തിലുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് മോഹൻലാൽ

രാഷ്ട്രീയത്തിലുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞ് മോഹൻലാൽ
2022-09-09T15:36:00 | By Susmitha Surendran

ലോകം മുഴുവൻ ആരാധകരുള്ള നടനാണ് മോഹൻലാൽ . നടന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക് . ഇപ്പോഴിതാ മോഹൻലാലിന്റെ അഭിമുഖമാണ് വൈറലാകുന്നത് .  രാഷ്ട്രീയത്തിലുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.

രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ഇല്ലെന്നും മോഹൻലാൽ പറയുന്നു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കും അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണമെന്നും മോഹൻലാൽ പറഞ്ഞു.


ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഷ്ട്രീയത്തോടുള്ള തന്റെ കാഴ്ച്ചപാടിനെക്കുറിച്ച് മോഹൻലാൽ സംസാരിച്ചത്. രാഷ്ട്രീയം ഒരിക്കലും എക്സൈന്റ്മെന്റായി തനിക്ക് തോന്നിയിട്ടില്ല. തന്റെ ഒരു കപ്പ് ഓഫ് ടീ അല്ലത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാൻ തനിക്ക് താല്പര്യമില്ല.

താനൊരു പാർട്ടിയുമായി ബന്ധപ്പെടുക ആണെങ്കിൽ, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണം.


ഒരുപാട് പേർ ആ ധാരണകൾ ഇല്ലാതെയാണ് സംസാരിക്കുന്നത്. ഒരു പാർട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാൻ സാധിക്കൂവെന്നും മോഹൻലാൽ പറഞ്ഞു. തനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും മോഹൻലാൽ പ്രതികരിച്ചു.

തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങളെ പേടിച്ചോ ജീവിക്കാൻ പറ്റില്ല. ഒരു തെറ്റ് ചെയ്താൽ അത് അക്സപ്റ്റ് ചെയ്യാൻ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് തനിക്ക് കൂടി തോന്നണമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ താൻ ​ഗൗരവമായി എടുക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Mohanlal opens up about his views on politics

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup