---
title: "ഉണ്ണി മുകുന്ദനും സമാന്തയും ഒന്നിക്കുന്നു, 'യശോദ' യുടെ ടീസർ പുറത്ത് "
english_title: "The teaser of Yashoda starring Samantha is out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67053/the-teaser-of-yashoda-starring-samantha-is-out"
published_at: "2022-09-09T13:29:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631af2cc6359c_YESHODHA.jpg"
keywords: []
---

# ഉണ്ണി മുകുന്ദനും സമാന്തയും ഒന്നിക്കുന്നു, 'യശോദ' യുടെ ടീസർ പുറത്ത് 

> **Lead Summary:** കാത്തിരിപ്പിന് വിരാമമിട്ട് സമാന്ത നായികയാകുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ മലയാള നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഗർഭിണിയായാണ് സാമന്ത എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

## Article Content

കാത്തിരിപ്പിന് വിരാമമിട്ട് സമാന്ത നായികയാകുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ മലയാള നടൻ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിൽ ഗർഭിണിയായാണ് സാമന്ത എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്.

ആ അവസ്ഥയിൽ ആവശ്യമായ സാഹചര്യങ്ങൾക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാനപെട്ട ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമിച്ചിരിക്കുന്നത്.

പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, ക്യാമറ: എം.സുകുമാർ, കല: അശോക്, സംഘട്ടനം: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക,സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67053/the-teaser-of-yashoda-starring-samantha-is-out)