---
title: "ആരതിയുടെ പിറന്നാൾ ആഘോഷമാക്കി റോബിനും കൂട്ടരും, വീഡിയോ വൈറൽ "
english_title: "Robin and his friends celebrate Aarti's birthday, the video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67041/robin-and-his-friends-celebrate-aartis-birthday-the-video-goes-viral"
published_at: "2022-09-09T12:46:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ae873bf726_ROBIN_RADHAKRISHNAN.jpg"
keywords: []
---

# ആരതിയുടെ പിറന്നാൾ ആഘോഷമാക്കി റോബിനും കൂട്ടരും, വീഡിയോ വൈറൽ 

> **Lead Summary:** ബി​ഗ് ബോസ് സീസൺ നാലിലൂടെ ജനപ്രിയനായ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ വെച്ച് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയോട് ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. പിന്നീട് റോബിൻ ഓരോ തിരക്കുകളിലായിരുന്നു. ഉദ്ഘാടനങ്ങളും , അഭിമുഖങ്ങളും, സിനിമയുടെ പ്രഖ്യാപനങ്ങളുമൊക്കെയായി. കട്ടൻ വിത്ത് ഇമ്മട്ടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയ അഭിമുഖം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

## Article Content

ബി​ഗ് ബോസ് സീസൺ നാലിലൂടെ ജനപ്രിയനായ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയിൽ വെച്ച് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയോട് ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു. പിന്നീട് റോബിൻ ഓരോ തിരക്കുകളിലായിരുന്നു. ഉദ്ഘാടനങ്ങളും , അഭിമുഖങ്ങളും, സിനിമയുടെ പ്രഖ്യാപനങ്ങളുമൊക്കെയായി. കട്ടൻ വിത്ത് ഇമ്മട്ടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയ അഭിമുഖം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അഭിമുഖം ചെയ്യാൻ എത്തിയ പെൺകുട്ടി ചോദ്യങ്ങൾ ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇതോടെ ആ വീ‍ഡിയോ വൈറൽ ആയി. ആദ്യമൊക്കെ ട്രോളുകളൊക്കെ കേൽക്കേണ്ടി വന്നു ആരതിക്ക്. പിന്നീട് റോബിൻ്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസും കണ്ട് തുടങ്ങിയതോടെ ഇവരുടെ കോമ്പോ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസ് വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നതും. ഓണത്തിനോടനുബന്ധിച്ച് പങ്കുവെച്ച ചിത്രങ്ങൾക്കും റീൽസിനും മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആരാധകർ കാണാൻ കാത്തിരുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇരുവരും തിരുവോണ ദിനത്തിൽ പങ്കുവെച്ചത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ആരതിയുടെ ബെർത്തിടെ സെലിബ്രേഷൻ വീഡിയോകളാണ്. ആരതിയും അച്ഛനും അമ്മയും സുഹൃത്തുക്കളും റോബിനും ടോം ഇമ്മട്ടിയുമൊക്കെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

ആരതി കേക്ക് കട്ട് ചെയ്ത് അച്ഛനും അമ്മക്കും നൽകിയ ശേഷം റോബിനും ടോമിനും കൊടുത്തു. പിന്നീട് റോബിന് ആരതിക്ക് സമ്മാനമായി നൽകിയത് ഒരു വലിയ ടെഡി ബിയറിനെയാണ്. കൂടാതെ ഒരു ഫോട്ടോ ഫ്രെയിമും സമ്മാനമായി നൽകിയ നിരവധി പേർ ആരതിക്ക് പിറന്നാൾ ആശംസകൾ നൽകി രം​ഗത്ത് വന്നിട്ടുണ്ട്.

അടുത്തിടെയാണ് റോബിൻ ആരതിയുമായി കമ്മിറ്റഡ് ആണെന്നുള്ള കാര്യം ആരാധകരെ അറിയിച്ചത്. നടി, മോ‍ഡൽ, സംരംഭക എന്നീ നിലകളിൽ തിളങ്ങുന്ന വ്യക്തിയാണ് ആരതി പൊടി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/67041/robin-and-his-friends-celebrate-aartis-birthday-the-video-goes-viral)