---
title: "അമ്മയാകാൻ ഒരുങ്ങി നടി മൈഥിലി; സന്തോഷം പങ്കുവെച്ച് താരം"
english_title: "Now the actor has shared the information that she is going to be a mother."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67017/now-the-actor-has-shared-the-information-that-she-is-going-to-be-a-mother"
published_at: "2022-09-09T11:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ad6cc4129f_maithili.jpg"
keywords: []
---

# അമ്മയാകാൻ ഒരുങ്ങി നടി മൈഥിലി; സന്തോഷം പങ്കുവെച്ച് താരം

> **Lead Summary:** മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി.

## Article Content

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി.

ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. ഇപ്പോഴിതാ താൻ അമ്മ ആകാൻ പോകുന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് താരം.

**

> തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. “ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു,”എന്നാണ് മൈഥിലി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

2022 ഏപ്രിൽ 28നായിരുന്നു മൈഥിലി-സമ്പത്ത് വിവാഹം. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

[https://www.instagram.com/mythili2424/?utm_source=ig_embed&ig_rid=eff8ee6d-3487-4115-a1da-0aea3b0f6872**](https://www.instagram.com/mythili2424/?utm_source=ig_embed&ig_rid=eff8ee6d-3487-4115-a1da-0aea3b0f6872)

### Related Links & Sources
- [Original Story Source](https://moviemax.in/news/67017/now-the-actor-has-shared-the-information-that-she-is-going-to-be-a-mother)