---
title: "മമ്മൂട്ടിയുടെ ഒപ്പം നിൽക്കുന്ന ഈ കൊച്ചു ബാലനെ മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand this little boy standing with Mammootty? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67011/do-you-understand-this-little-boy-standing-with-mammootty-the-picture-went-viral"
published_at: "2022-09-09T11:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ad0a59443a_mammootty.jpg"
keywords: []
---

# മമ്മൂട്ടിയുടെ ഒപ്പം നിൽക്കുന്ന ഈ കൊച്ചു ബാലനെ മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇപ്പോൾ ഒരു യുവ താരത്തിന്റെ ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയായിരിക്കും. ഇപ്പോൾ ഒരു യുവ താരത്തിന്റെ ചിത്രം ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഈ താരത്തിന്റെ കുട്ടിക്കാലത്തെ ചിത്രമാണ് ഇത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഒപ്പമാണ് ഇദ്ദേഹം നിൽക്കുന്നത്. ആദ്യമായി സ്റ്റേറ്റ് അവാർഡ് വാങ്ങിയ ശേഷമുള്ള നിൽപ്പാണ് ഇത്. ആരാണ് ഈ താരം എന്നു മനസ്സിലായോ?

വിനീത് കുമാർ ആണ് ചിത്രത്തിൽ ഉള്ളത്. നിരവധി മലയാളം സിനിമകളിൽ നായകനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

അടുത്തിടെ പുറത്തിറങ്ങിയ ഡിയർ ഫ്രണ്ട് എന്ന സിനിമയുടെ സംവിധായകനായിരുന്നു ഇദ്ദേഹം. ടോവിനോ തോമസ് ആയിരുന്നു സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോൾ മലയാള സിനിമയിലേക്കുള്ള വലിയ തിരിച്ചു വരവിന്റെ പാതയിലാണ് ഇദ്ദേഹം.

1988 വർഷത്തിൽ പുറത്തിറങ്ങിയ പടിപ്പുര എന്ന സിനിമയിലൂടെ ആയിരുന്നു വിനീത് കുമാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പി എൻ മേനോൻ ആയിരുന്നു ഈ സിനിമ അണിയിച്ചൊരുക്കിയത്.

തൊട്ടടുത്ത വർഷമായിരുന്നു വടക്കൻ വീരഗാഥ എന്ന സിനിമയിൽ വിനീത് കുമാർ അഭിനയിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനും ലഭിച്ചു. പിന്നീട് നിരവധി സിനിമകളിൽ ഇദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67011/do-you-understand-this-little-boy-standing-with-mammootty-the-picture-went-viral)