---
title: "മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; ഒപ്പം ദിലീപും കാവ്യയും"
english_title: "Dileep has expressed his wishes by sharing a picture with his family."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66962/dileep-has-expressed-his-wishes-by-sharing-a-picture-with-his-family"
published_at: "2022-09-08T23:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a29714e8fd_dileep.jpg"
keywords: []
---

# മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് മീനാക്ഷി; ഒപ്പം ദിലീപും കാവ്യയും

> **Lead Summary:** കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമൊരു ഓണം വന്നത്തെയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷപൂർവ്വം വരവേറ്റിരിക്കുകയാണ് മലയാളികൾ.

## Article Content

കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമൊരു ഓണം വന്നത്തെയിരിക്കുകയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം വന്നെത്തിയ ഓണത്തെ ആഘോഷപൂർവ്വം വരവേറ്റിരിക്കുകയാണ് മലയാളികൾ.

സോഷ്യൽ മീഡിയ നിറയെ ഓണവിശേഷങ്ങളാണ്. മലയാളത്തിലെ പ്രിയതാരങ്ങളെല്ലാവരും തന്നെ ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്.

**

ഇക്കൂട്ടത്തിൽ നടൻ ദിലീപ് പങ്കുവെച്ച ഓണാശംസയാണ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ചാണ് ദിലീപ് ആശംസ അറിയിച്ചിരിക്കുന്നത്.

[https://www.facebook.com/ActorDileep/posts/649559583198230**](https://www.facebook.com/ActorDileep/posts/649559583198230)

മ​ഹാലക്ഷ്മിയും മീനാക്ഷിക്കും കാവ്യക്കും ഒപ്പമുള്ള ചിത്രമാണ് ദിലീപ് പങ്കുവെച്ചിരുന്നത്. ഷെയർ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഈ കുടുംബ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും താരങ്ങൾക്ക് ആശംസകളുമായി രം​ഗത്തെത്തുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/66962/dileep-has-expressed-his-wishes-by-sharing-a-picture-with-his-family)