---
title: "പ്രേക്ഷകരുടെ കൈയടികള്‍ക്കിടെ കണ്ണീരണിഞ്ഞ് സിജു വില്‍സണ്‍: വീഡിയോ"
english_title: "Siju Wilson breaks down in tears amid audience applause: Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66920/siju-wilson-breaks-down-in-tears-amid-audience-applause-video"
published_at: "2022-09-08T19:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319f532d1360_siju_vilsan.jpg"
keywords: []
---

# പ്രേക്ഷകരുടെ കൈയടികള്‍ക്കിടെ കണ്ണീരണിഞ്ഞ് സിജു വില്‍സണ്‍: വീഡിയോ

> **Lead Summary:** സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷങ്ങള്‍ ആയെങ്കിലും വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടിലേതുപോലെ ഒരു വേഷം സിജു വില്‍സണെ ഇതുവരെ തേടിയെത്തിയിട്ടില്ല. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷങ്ങള്‍ ആയെങ്കിലും വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടിലേതുപോലെ ഒരു വേഷം സിജു വില്‍സണെ ഇതുവരെ തേടിയെത്തിയിട്ടില്ല. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രവുമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിന് അണിയറ പ്രവര്‍ത്തകര്‍ എത്തിയപ്പോഴുള്ള വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ ആവേശം നിറഞ്ഞ പ്രതികരണങ്ങള്‍ക്കിടെ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന സിജു വില്‍സണെ വീഡിയോയില്‍ കാണാം.

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്ക്രീന്‍ കൗണ്ടുമായാണ് തിരുവോണ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്ക്രീനുകള്‍ ഉണ്ട് ചിത്രത്തിന്. ജിസിസിയിലും അത്രതന്നെ സ്ക്രീനുകള്‍.

ചിത്രത്തിന്‍റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസും ഇന്നു തന്നെയാണ്. ബംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ, ദില്ലി, യുപി, ഹരിയാന, ഗുജറാത്ത്, മംഗളൂരു, മണിപ്പാല്‍, മൈസൂരു, തിരുപ്പൂർ, സേലം, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/66920/siju-wilson-breaks-down-in-tears-amid-audience-applause-video)