---
title: "'വലിയ നന്ദി' പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി"
english_title: "Mammootty thanks for his birthday"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66859/mammootty-thanks-for-his-birthday"
published_at: "2022-09-08T08:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319596acacf3_Untitled-1.jpg"
keywords: []
---

# 'വലിയ നന്ദി' പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

> **Lead Summary:** **ത**ന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നത്.

## Article Content

**ത**ന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്നേഹിക്കുന്നവരോടുള്ള സ്നേഹവും കടപ്പാടും അറിയിക്കുന്നത്.

എനിക്ക് സ്നേഹവും പിറന്നാള്‍ ആശംസകളും നല്‍കിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു. ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നുവെന്ന് എനിക്ക് തോന്നുന്നു.

നിങ്ങളെല്ലാവരുടെയും മുന്നില്‍ വിനയാന്വിതനായി ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഞാന്‍ ശ്രമിക്കുമെങ്കിലും നിങ്ങള്‍ എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ എനിക്കാവില്ല. അതിനാല്‍ ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്‍റെ നന്ദി പറച്ചിലായി കരുതണം, മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66859/mammootty-thanks-for-his-birthday)