---
title: "കാല്‍നഖം മുതല്‍ തലമുടി വരെ ടാറ്റൂ കൊണ്ട് അഭിഷേകം; സ്ത്രീയുടെ ഭീകരരൂപം കണ്ടു ഭയന്ന് നാട്ടുകാര്‍"
english_title: "Anointed with tattoos from toenails to hair; The locals were scared to see the woman's terrifying appearance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66814/anointed-with-tattoos-from-toenails-to-hair-the-locals-were-scared-to-see-the-womans-terrifying-appearance"
published_at: "2022-09-07T20:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318ac1ed7189_tattoo.jpg"
keywords: []
---

# കാല്‍നഖം മുതല്‍ തലമുടി വരെ ടാറ്റൂ കൊണ്ട് അഭിഷേകം; സ്ത്രീയുടെ ഭീകരരൂപം കണ്ടു ഭയന്ന് നാട്ടുകാര്‍

> **Lead Summary:** **ഓ**രോ മനുഷ്യര്‍ക്കും ഓരോ ഇഷ്ടങ്ങളാണ്. ചിലര്‍ക്ക് ആ ഇഷ്ടങ്ങളോട് ഭ്രാന്തമായ ഒരു അഭിനിവേശം കാണും. ഇവിടെ ഇതാ അത്തരത്തില്‍ ഒരു ഭ്രാന്തമായ അഭിനിവേശത്തിന്റെ കഥ. ശരീരം മുഴുവന്‍ ടാറ്റു ചെയ്ത ഒരു സ്ത്രീയുടെ കഥയാണിത്.

## Article Content

**ഓ**രോ മനുഷ്യര്‍ക്കും ഓരോ ഇഷ്ടങ്ങളാണ്. ചിലര്‍ക്ക് ആ ഇഷ്ടങ്ങളോട് ഭ്രാന്തമായ ഒരു അഭിനിവേശം കാണും. ഇവിടെ ഇതാ അത്തരത്തില്‍ ഒരു ഭ്രാന്തമായ അഭിനിവേശത്തിന്റെ കഥ. ശരീരം മുഴുവന്‍ ടാറ്റു ചെയ്ത ഒരു സ്ത്രീയുടെ കഥയാണിത്.

കാല്‍നഖം മുതല്‍ തലമുടി വരെ ടാറ്റൂ കൊണ്ട് അഭിഷേകം. ടാറ്റുവില്ലാത്ത ഒരിഞ്ച് സ്ഥലം പോലും അവളുടെ ശരീരത്തില്‍ ഇല്ല. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ ഏതോ ഭീകര രൂപിയെ കണ്ടപോലെയാണ് ഈ സ്ത്രീയെ നോക്കുന്നത്. മാത്രമല്ല ടാറ്റൂ പ്രേമം കാരണം ഇവരുടെ ഉള്ള ജോലിയും പോയി. ഇനി ആരും ഇവര്‍ക്ക് ജോലി കൊടുക്കാന്‍ തയ്യാറുമല്ല.

പക്ഷേ എന്തൊക്കെ സംഭവിച്ചാലും ടാറ്റു ചെയ്യല്‍ നിര്‍ത്തില്ല എന്ന വാശിയിലാണ് ഇംഗ്ലണ്ടിലെ മെലീസ സ്ലോണ്‍ എന്ന 45 കാരി. മെലീസക്ക് ടാറ്റുവാണ് ജീവന്‍. ആളുകള്‍ മദ്യത്തിനും മയക്കുമരുന്നിനും ഒക്കെ അടിമയായി പോകുന്നതുപോലെ തന്നെ താന്‍ ടാറ്റുവിന് അടിമയായി എന്നാണ് ഇവര്‍ പറയുന്നത്.

ദേഹം മുഴുവന്‍ ടാറ്റുവാണെങ്കിലും ഇപ്പോഴും ഇവര്‍ ആഴ്ചയില്‍ മൂന്ന് തവണ ടാറ്റൂ ചെയ്യുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ടാറ്റു ചെയ്യാനുള്ള മഷിയും ഉപകരണങ്ങളുമായാണ് ഇവര്‍ എപ്പോഴും യാത്ര ചെയ്യുന്നത്. കാമുകനാണ് തനിക്ക് ഇത്തരത്തില്‍ ടാറ്റു ചെയ്തു തരുന്നതെന്നാണ് എലീസ പറയുന്നത്.

ഞാനിപ്പോള്‍ ടാറ്റൂവിന് അടിമയായി തീര്‍ന്നെന്നും എത്ര ശ്രമിച്ചിട്ടും അതില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ മെലിസയേ ബാധിച്ചിരിക്കുന്ന പ്രശ്‌നം ഇതൊന്നുമല്ല. തനിക്കൊരു ജോലി തരാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് ഇവരുടെ പരാതി.

മുമ്പ് ഒരു സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ഇവര്‍. പക്ഷേ അവരുടെ ശരീരത്തിലെ ടാറ്റു മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയപ്പോള്‍ മെലിസയെ അവര്‍ ജോലിയില്‍ നിന്നും പറഞ്ഞു വിട്ടു.

പിന്നീട് നിരവധി ഇടങ്ങളില്‍ ജോലിക്ക് ശ്രമിച്ചു. എങ്കിലും ആരും ജോലി കൊടുക്കാന്‍ തയ്യാറായിട്ടില്ല. ഏതായാലും എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും തന്റെ ടാറ്റൂ പ്രേമം അവസാനിപ്പിക്കില്ല എന്ന വാശിയില്‍ തന്നെയാണ് മെലിസ.

### Related Links & Sources
- [Original Story Source](https://moviemax.in/news/66814/anointed-with-tattoos-from-toenails-to-hair-the-locals-were-scared-to-see-the-womans-terrifying-appearance)