---
title: "മമ്മൂട്ടിയുടെ പ്രിയ നമ്പർ 369; ഈ അക്കത്തിന്റെ രഹസ്യമിതാണ്...! "
english_title: "Mammootty's Priya No. 369; What is the secret of this number...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66805/mammoottys-priya-no-369-what-is-the-secret-of-this-number"
published_at: "2022-09-07T19:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318a586a9452_mammootty.jpg"
keywords: []
---

# മമ്മൂട്ടിയുടെ പ്രിയ നമ്പർ 369; ഈ അക്കത്തിന്റെ രഹസ്യമിതാണ്...! 

> **Lead Summary:** **മ**ലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല.

## Article Content

**മ**ലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വാഹനപ്രേമത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല.

ബിഎംഡബ്ല്യു ഇ 46 എം 3, മിനി കൂപ്പർ എസ്, ജാഗ്വർ എക്‌സ്‌ജെ, ടൊയൊട്ട ലാൻഡ് ക്രൂസർ, ഔഡി എ7, മിത്സുബിഷി പജീറോ സ്‌പോർട്ട്, ടൊയോട്ട ഫോർച്യൂണർ എന്നിങ്ങനെ നീളുന്നു താരരാജാവിന്റെ കാർ കളക്ഷൻ.

ഈ വാഹനങ്ങളെല്ലാം ശ്രദ്ധിച്ചാൽ അതിലൊരു സാമ്യതയുണ്ട്. വാഹനങ്ങളുടെ നമ്പർ 369 ആണ് !. മമ്മൂട്ടിയുടെ 369 നോടുള്ള പ്രണയം കാരണം ഫേസ്ബുക്കിൽ ഈ പേരിൽ ഒരു ഫാൻ പേജ് തന്നെയുണ്ട്.

എന്തുകൊണ്ടാണ് ഈ നമ്പർ മമ്മൂട്ടിക്ക് ഇത്ര പ്രിയപ്പെട്ടതാകാൻ കാരണം ? എന്താണ് ഈ നമ്പറിന് പിന്നിലെ രഹസ്യം ?

പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ഒരു പെട്ടി വാങ്ങിയിരുന്നു. 369 എന്നായിരുന്നു അതിന്റെ ലോക്ക് കോഡ്. ഈ നമ്പർ ഇഷ്ടപെട്ട മമ്മൂട്ടി തന്റെ കാറുകൾക്കും ഇതേ നമ്പർ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66805/mammoottys-priya-no-369-what-is-the-secret-of-this-number)