---
title: "വിവാഹം എപ്പോൾ...? മറുപടിയുമായി ചക്കപ്പഴം താരം "
english_title: "When will the wedding...? Jackfruit actor with the answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66799/when-will-the-wedding-jackfruit-actor-with-the-answer"
published_at: "2022-09-07T18:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63189d5434f2b_sruthi.jpg"
keywords: []
---

# വിവാഹം എപ്പോൾ...? മറുപടിയുമായി ചക്കപ്പഴം താരം 

> **Lead Summary:** **ച**ക്കപ്പഴത്തിലെ മലയാളികളുടെ പ്രിയ താരമാണ് പൈങ്കിളി. ശ്രുതി രജനീകാന്താണ് പൈങ്കിളിയായി വേഷമിടുന്നത്.

## Article Content

**ച**ക്കപ്പഴത്തിലെ മലയാളികളുടെ പ്രിയ താരമാണ് പൈങ്കിളി. ശ്രുതി രജനീകാന്താണ് പൈങ്കിളിയായി വേഷമിടുന്നത്.

പൈങ്കിളിക്കൊപ്പം ഏത് സമയത്തും വഴക്കുണ്ടാക്കി നടക്കുന്ന റാഫി വിവാഹം കഴിച്ചതോടെ എന്നാണ് പൈങ്കിളിയുടെ വിവാഹമെന്ന് ചോദിച്ച് തുടങ്ങി മലയാളികൾ. ഇപ്പോഴിതാ അതിന് ഉത്തരം നൽകുകയാണ് ശ്രുതി രജനീകാന്ത്.

***

‘ഞാൻ ഇപ്പോഴാണ് കരിയർ ബിൽഡ് ചെയ്യുന്നത്. എന്റെ സ്വാതന്ത്ര്യം ഞാൻ ആഘോഷിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ജീവിതം ഞാൻ ആസ്വദിക്കുകയാണ്. ഇതിനപ്പുറത്തേക്ക് വേറെ എന്തെങ്കിലും വേണമെന്ന് ഇപ്പോൾ തോന്നുന്നില്ല’*- ശ്രുതി പറഞ്ഞു.

ശ്രുതിയുടെ വിവാഹത്തെ കുറിച്ച് സബീറ്റയും പ്രതികരിച്ചു. ’26 വയസ് മാത്രമേ കിളിക്ക് ഇപ്പോഴുള്ളു. രണ്ട് വർഷം കൂടി കഴിഞ്ഞ് മതിയെന്നാണ് ഞാൻ പറയുന്നത്’- സബീറ്റ പറയുന്നു.

**മ**ലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മോഹൻലാൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നത്.

ഇച്ചാക്ക തൻ്റെ വല്യേട്ടനാണെന്നും ജ്യേഷ്ഠനെപ്പോലെയല്ല, അദ്ദേഹം ജ്യേഷ്ഠൻ തന്നെയാണെന്നും മോഹൻലാൽ വിഡിയോയിൽ പറഞ്ഞു. ഇന്ന് 71ആം പിറന്നാളാണ് മമ്മൂട്ടി ആഘോഷിക്കുന്നത്.

**മോഹൻലാലിൻ്റെ വാക്കുകൾ**

* മനുഷ്യർ തമ്മിൽ ജന്മബന്ധവും കർമബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ ഫിലോസഫി. രക്തബന്ധത്തെക്കാൾ വലുതാണ് ചിലപ്പോൾ കർമബന്ധം. അത്യാവശ്യ സമയത്തെ കരുതൽ കൊണ്ടും അറിവുകൊണ്ടും ജീവിത മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാൾക്ക് മറ്റൊരാളുമായി ദൃഢമായ കർമബന്ധമുണ്ടാക്കാം. *

*കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാവുന്നത് അങ്ങനെയൊക്കെയാണ്. എനിക്ക് ജ്യേഷ്ഠനെപ്പോലെയല്ല, ജ്യേഷ്ഠൻ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്നേഹം കൊണ്ടും ജ്യേഷ്ഠൻ, അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാൾ.*

* ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനിൽക്കുക എന്നത് നിസാരകാര്യമല്ല. *

*ജന്മനാളിൽ എൻ്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയുമിനിയും മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.*

### Related Links & Sources
- [Original Story Source](https://moviemax.in/news/66799/when-will-the-wedding-jackfruit-actor-with-the-answer)