ബോളിവുഡിലെ പ്രിയപ്പെട്ട നടിയാണ് സമീര റെഡ്ഡി. തെന്നിന്ത്യയിലും മലയാളത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് . മോഹന്ലാല് നായകനായ ഒരു നാൾവരും എന്ന സിനിമയിലൂടെ മലയാളികൾക്കും സുപരിചിതയായ താരം കൂടിയാണ് സമീറ .
ബോഡി ഷെയ്മിങ്ങിനെതിരെ മേക്ക്അപ്പ് ഇടാതെ പ്രേക്ഷകർക്ക് മുന്നിൽ എത്തി പ്രതികരിച്ച നടിയാണ് താരം. സിനിമ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി സമീറ റെഡ്ഡി.
2002 മുതൽ 2013 വരെയുള്ള അഭിനയ കാലയിളനിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് സമീറ റെഡ്ഡി തുറന്ന് പറഞ്ഞിരിക്കുന്നത്.
കാസ്റ്റിങ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെ പല സിനിമകളിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. ഒരു അഭിമുഖത്തിനിടയിലാണ് സമീറ മനസ്സു തുറന്നത്.ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ചുംബനരംഗം കൂടി ചേർത്തിട്ടുണ്ടെന്ന് പറഞ്ഞു.
അത് ഞാൻ കഥ കേട്ടു കഴിഞ്ഞ് പിന്നീട് ചേർത്തതായിരുന്നു. ആ രംഗത്തിൽ അഭിനയിക്കാനാവില്ലെന്ന് പറഞ്ഞപ്പോൾ മുസാഫിറിൽ നിങ്ങൾ അത്തരത്തിൽ അഭിനയിച്ചിട്ടില്ലേ എന്നായിരുന്നു അവരെന്നോട് ചോദിച്ചത്.
അതിനർഥം ഞാനത് ഇനി ചെയ്തുകൊണ്ടേയിരിക്കും എന്നല്ലെന്ന് ഞാൻ വ്യക്തമാക്കി. സൂക്ഷിച്ചു സംസാരിക്കണമെന്നും എന്നെ എപ്പോൾ വേണമെങ്കിലും സിനിമയിൽ നിന്ന് മാറ്റുമെന്നായിരുന്നു അവരുടെ മറുപടിയെന്നും സമീറ പറഞ്ഞു.
ഷൂട്ടിങ്ങിന് ശേഷമുള്ള പാർട്ടിക്കൊന്നും താൻ പോകാറില്ലായിരുന്നെന്നും അതിനാൽ ഒരുപാട് അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നുമാണ് സമീറ പറയുന്നത്. ഒരിക്കൽ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടൻ പറഞ്ഞത് ഞാൻ ബോറും അടുക്കാൻ പറ്റാത്ത ആളുമാണെന്നാണ്.
അതിനാൽ സിനിമയിലേക്ക് വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും താരം പറഞ്ഞു.പാമ്പുും കോണിയും കളി പോലെയാണ് സിനിമ. പാമ്പുകൾക്കിടയിലൂടെ എങ്ങനെ നീങ്ങുമെന്ന് അറിയണമെന്നും സമീറ വ്യക്തമാക്കി.
കാസ്റ്റിങ് കൗച്ച് നടത്തുന്ന കഴുകന്മാരിൽ നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും ഉപാധി വേണമെന്നും സമീറ കൂട്ടിച്ചേർത്തു. ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് സമീറ.
Sameera Reddy is a Bollywood actress who has proved her mettle in South India and Malayalam. Sameera is also known to the Malayalees through the movie Oru Naalvarum starring Mohanlal