---
title: "സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന വാർത്ത; പ്രതികരണവുമായി മാനേജർ രംഗത്ത് "
english_title: "News that Samantha has a skin disease; The manager is on the scene with the response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66648/news-that-samantha-has-a-skin-disease-the-manager-is-on-the-scene-with-the-response"
published_at: "2022-09-06T23:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63178b7261305_samantha.jpg"
keywords: []
---

# സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന വാർത്ത; പ്രതികരണവുമായി മാനേജർ രംഗത്ത് 

> **Lead Summary:** **തെ**ന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചന ശേഷം സാമന്ത സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു.

## Article Content

**തെ**ന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സാമന്ത. നാഗ ചൈതന്യയുമായുള്ള വിവാഹ മോചന ശേഷം സാമന്ത സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു.

അടുത്തിടെ, സാമന്തയ്ക്ക് ത്വക്ക് രോഗമാണെന്ന തരത്തിലും വാര്‍ത്ത പ്രചരിച്ചു. ഇത് ശരിയല്ലെന്ന് വ്യക്തമാക്കി സാമന്തയുടെ മാനേജര്‍ രംഗത്ത് എത്തിയതായി ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കുറെക്കാലമായി സാമന്ത ത്വക്ക് സംബന്ധമായ രോഗ ബാധിതയാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ചില ആള്‍ക്കാര്‍ സാമന്തയ്‍ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നായിരുന്നു സാമന്തയുടെ മാനേജറുടെ പ്രതികരണം.

സാമന്തയ്‍ക്ക് ഒരു പ്രശ്‍നവുമില്ല. സാമന്ത ആരോഗ്യവതിയാണെന്നും വൈകാതെ തന്നെ സിനിമാ ഷൂട്ടിംഗില്‍ പങ്കെടുക്കുമെന്നും മാനേജര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/66648/news-that-samantha-has-a-skin-disease-the-manager-is-on-the-scene-with-the-response)