---
title: "ടാറ്റൂ ചെയ്യുന്നതിന് അടിമ, ദേഹം മൊത്തം ടാറ്റൂ, ജോലി കിട്ടാനില്ല"
english_title: "Addicted to tattooing, full body tattoo, can't get a job"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66523/addicted-to-tattooing-full-body-tattoo-cant-get-a-job"
published_at: "2022-09-06T12:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316eeae75884_viral.jpg"
keywords: []
---

# ടാറ്റൂ ചെയ്യുന്നതിന് അടിമ, ദേഹം മൊത്തം ടാറ്റൂ, ജോലി കിട്ടാനില്ല

> **Lead Summary:** ടാറ്റൂവിന് അഡിക്ടാണ് എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീക്ക് ജോലി കിട്ടാനില്ല. കാരണം വേറൊന്നുമല്ല, ഈ അഡിക്ഷൻ കാരണം അവരുടെ ദേഹം മൊത്തം ടാറ്റൂവാണ്. ജോലി കിട്ടിയില്ലെങ്കിലും വേണ്ട ടാറ്റൂ ചെയ്യുന്നതിൽ നിന്നും പിന്നോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പുതുതായി മൂന്ന് ടാറ്റൂ കൂടി അവർ ദേഹത്ത് ചെയ്തു.

## Article Content

ടാറ്റൂവിന് അഡിക്ടാണ് എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീക്ക് ജോലി കിട്ടാനില്ല. കാരണം വേറൊന്നുമല്ല, ഈ അഡിക്ഷൻ കാരണം അവരുടെ ദേഹം മൊത്തം ടാറ്റൂവാണ്. ജോലി കിട്ടിയില്ലെങ്കിലും വേണ്ട ടാറ്റൂ ചെയ്യുന്നതിൽ നിന്നും പിന്നോട്ടില്ല എന്ന് പറഞ്ഞുകൊണ്ട് പുതുതായി മൂന്ന് ടാറ്റൂ കൂടി അവർ ദേഹത്ത് ചെയ്തു.

മുഖം പോലും നിറയെ പൂക്കളും മറ്റുമായി ടാറ്റൂവാണ്. ഡെയ്‍ലി സ്റ്റാറിന്റെ റിപ്പോർട്ട് അനുസരിച്ച് രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് വെയിൽസിൽ നിന്നുമുള്ള മെലീസ സോളൻ എന്ന 45 -കാരി. അവരുടെ ടാറ്റൂ മിക്കതും പ്രിസൺ സ്റ്റൈലാണ്. അവരുടെ ബോയ്ഫ്രണ്ട് തന്നെയാണ് വീട്ടിൽ വെച്ച് ഈ ടാറ്റൂ മിക്കതും ചെയ്തിരിക്കുന്നത്.

> മെലിസ പറയുന്നു, "ഒരാഴ്ചയിൽ ഞാൻ മൂന്ന് ടാറ്റൂ എങ്കിലും ചെയ്യും. നിങ്ങൾ മദ്യത്തിനും മറ്റും അടിമയാകുന്നത് പോലെയാണ്. ഞാനിപ്പോൾ ടാറ്റൂ ചെയ്യുന്നതിന് അഡിക്ടാണ്. എന്നെ സംബന്ധിച്ച് അത് അവസാനിപ്പിക്കാൻ കഴിയുന്നില്ല. ഞാൻ ടാറ്റൂ ​ഗൺ എന്നോടൊപ്പം കൊണ്ടുനടക്കുന്നു, എന്റെ കാറിലും മറ്റും മിക്കവാറും അവ കാണും.

> എന്റെ കാമുകൻ ടാറ്റൂ ചെയ്യുന്നയാളാണ്. അവനാണ് മിക്കതും ചെയ്യുന്നത്. അത് പ്രിസൺ സ്റ്റൈലിലാണ്." എന്നാൽ, ഈ ടാറ്റൂ പ്രേമം കാരണം ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ട് എന്നും മെലിസ തുറന്ന് സമ്മതിക്കുന്നു. ആളുകൾ കളിയാക്കുന്ന പല സന്ദർഭങ്ങളും ഉണ്ട്.

അതുപോലെ തന്നെ തനിക്ക് ഒരു ജോലി കിട്ടുന്നില്ല എന്നും ആരും തന്റെ ഈ ലുക്ക് കാരണം ജോലി തരാൻ തയ്യാറാവുന്നില്ല എന്നും മെലിസ പറയുന്നു. താമസിക്കുന്ന സ്ഥലത്ത് ടോയ്‍ലെറ്റ് ക്ലീൻ ചെയ്യുന്ന പണിക്ക് താൻ അപേക്ഷിച്ചു.

എന്നാൽ, ഈ ലുക്ക് കാരണം ആ ജോലി തരാൻ പോലും അവർ തയ്യാറായില്ല എന്നും മെലിസ പറയുന്നു. തനിക്ക് ജോലി ചെയ്യാൻ ഇഷ്ടമാണ് എന്നും ആരെങ്കിലും ഒരു ജോലി തന്നാൽ അപ്പോൾ തന്നെ ഞാനത് സ്വീകരിക്കുമെന്നും മെലിസ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/66523/addicted-to-tattooing-full-body-tattoo-cant-get-a-job)