---
title: "വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്: റോബിൻ"
english_title: "Now the words of Robin who came to Kozhikode to participate in an event are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66516/now-the-words-of-robin-who-came-to-kozhikode-to-participate-in-an-event-are-going-viral"
published_at: "2022-09-06T12:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316eab217c23_robin_radhakrishnan.jpg"
keywords: []
---

# വെറൈറ്റിക്കും റീച്ച് കൂട്ടാനുമാണ് ഞാൻ അലറി സംസാരിക്കുന്നത്: റോബിൻ

> **Lead Summary:** ബി​ഗ് ബോസ് നാലാം സീസണിൽ മത്സരാർഥിയായി എത്തി ഏറ്റവും കൂടുതൽ ആരാധകരെ സമ്പദിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റോബിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

## Article Content

ബി​ഗ് ബോസ് നാലാം സീസണിൽ മത്സരാർഥിയായി എത്തി ഏറ്റവും കൂടുതൽ ആരാധകരെ സമ്പദിച്ച താരമാണ് റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ കോഴിക്കോട് ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ റോബിൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

പരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോൾ എന്തിനാണ് താൻ അലറി വിളിച്ച് സംസാരിക്കുന്നത് എന്നതിനുള്ള മറുപടിയും റോബിൻ തന്റെ പ്രസം​ഗത്തിനിടെ നൽകി. പരിപാടി കാണാനെത്തിയ കുട്ടികളിൽ ഒരാൾ എപ്പോഴാണ് ആരതിയുമായുള്ള വിവാഹമെന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇപ്പോൾ പ്രേമിച്ച് തുടങ്ങിയിട്ടേയുള്ളുവെന്നാണ് റോബിൻ മറുപടി നൽകിയത്. 

'അപ്പോൾ ആദ്യമെ തന്നെ സോഷ്യൽമീഡിയയ്ക്കുള്ള ഇന്നത്തെ കണ്ടന്റ് കൊടുത്തേക്കാം. ഞാൻ മുമ്പൊക്കെ സ്റ്റേജുകളിൽ ചെല്ലുമ്പോൾ അലറി വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഇപ്പോൾ ‍ഞാൻ അത് ചെയ്യാറില്ല. എന്റെ എനർജിയും സൗണ്ടും കളഞ്ഞാണ് ഞാൻ അത് ചെയ്തിരുന്നത്.' 'ഇപ്പോഴത് ഞാൻ ചെയ്യാത്തത് എന്താണെന്ന് പലർക്കും സംശയമുണ്ട്.

ഞാൻ‌ അങ്ങനെ അലറി വിളിച്ച് സംസാരിച്ചതിന് പിന്നിൽ ഒരു സ്ട്രാറ്റർജിയുണ്ട്. ബി​ഗ് ബോസ് ഷോ ഒരുപാട് പേർ കാണുന്നതാണ്. അതിൽ വന്നശേഷം എനിക്ക് റീച്ച് കിട്ടിയിരുന്നു.' 'കുറച്ച് കൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അലറി വിളിച്ച് സംസാരിച്ചത്. വെറൈറ്റിക്ക് വേണ്ടി. എന്നെ സെൽഫ് പ്രമോട്ട് ചെയ്യാൻ ഡിഫറന്റ് ആകണമല്ലോ.' 

'ഞാൻ ആ​ഗ്രഹിച്ച പോലുള്ള റീച്ച് എനിക്ക് സാധ്യമായതോടെയാണ് ഞാൻ ഇപ്പോൾ‌ ശാന്തനായി നോർമലായി സംസാരിക്കുന്നത്. പലരും ചോദിച്ചിരുന്നു ഇക്കാര്യത്തെ കുറിച്ച്. നാല് സിനിമ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബറോട് അതിന്റെ വർക്കുകൾ തുടങ്ങും. ആരതിയെ ഞാനാണ് ആദ്യം പ്രപ്പോസ് ചെയ്തത്.'

'എന്നെ മനസിലാക്കി എന്നോടൊപ്പം നിൽക്കുന്ന പെൺകുട്ടിയുമാണ് ആരതി' റോബിൻ പറഞ്ഞു. തന്നെ കാണാനായി വന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും സ്റ്റേജിൽ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു റോബിൻ. മകനെ അധികം സ്ട്രസ് കൊടുക്കാതെ വളർത്തണമെന്നാണ് റോബിൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയോട് പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/66516/now-the-words-of-robin-who-came-to-kozhikode-to-participate-in-an-event-are-going-viral)