---
title: "നീന്തല്‍ക്കുളത്തില്‍വെച്ച് അമ്മയ്ക്ക് അപസ്മാരം; രക്ഷിച്ച് പത്തുവയസുകാരന്‍"
english_title: "Ten-year-old son saves epileptic mother from swimming pool"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66491/ten-year-old-son-saves-epileptic-mother-from-swimming-pool"
published_at: "2022-09-06T10:24:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316d2e7d4a73_viral.jpg"
keywords: []
---

# നീന്തല്‍ക്കുളത്തില്‍വെച്ച് അമ്മയ്ക്ക് അപസ്മാരം; രക്ഷിച്ച് പത്തുവയസുകാരന്‍

> **Lead Summary:** അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് രക്ഷിച്ച് പത്തുവയസുകാരനായ മകന്‍. അമേരിക്കയിലാണ് സംഭവം. അമ്മ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നത് കണ്ട പത്തുവയസുകാരന്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു.

## Article Content

അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് രക്ഷിച്ച് പത്തുവയസുകാരനായ മകന്‍. അമേരിക്കയിലാണ് സംഭവം. അമ്മ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നത് കണ്ട പത്തുവയസുകാരന്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു.

ഒക്ലഹോമയിലെ വീട്ടില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലാവുകയായിരുന്നു. വീട്ടില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മകന്‍ അമ്മയെ രക്ഷിക്കാനായി പൂളില്‍ ചാടുന്നത് കാണാം.

നീന്തുന്നതിനിടെ അമ്മ അപസ്മാര ലക്ഷണം കാണിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മകന്‍ വെള്ളത്തിലേയ്ക്ക് എടുത്തുചാടി അമ്മയെ രക്ഷിക്കുകയായിരുന്നു.

[**https://www.facebook.com/lori.keeney/videos/1789011424763212/?t=49**](https://www.facebook.com/lori.keeney/videos/1789011424763212/?t=49)

മാതാവ് ലോറി കീനിയാണ് തനിക്ക് ഉണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ലോറി കീനിയുടെ മകന്‍ ഗാവിയാണ് അമ്മയെ രക്ഷിച്ചത്. തന്നെ രക്ഷിച്ച മകനോട് നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോ പങ്കുവെച്ചത്.

എബിസി ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ദൃശ്യങ്ങള്‍ ലക്ഷങ്ങളാണ് കണ്ടത്. ഇതോടെ മകനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66491/ten-year-old-son-saves-epileptic-mother-from-swimming-pool)