---
title: "എന്റെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോയെന്ന് പൃഥ്വിരാജ്‌; ലാലേട്ടന്റെ മറുപടിയിങ്ങനെ "
english_title: "Prithviraj asks if it's okay to act as my father; Here is Laleton's answer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66446/prithviraj-asks-if-its-okay-to-act-as-my-father-here-is-laletons-answer"
published_at: "2022-09-05T23:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63163785249c3_Untitled-1.jpg"
keywords: []
---

# എന്റെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോയെന്ന് പൃഥ്വിരാജ്‌; ലാലേട്ടന്റെ മറുപടിയിങ്ങനെ 

> **Lead Summary:** **മോ**ഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ട് അഭിനയിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി.

## Article Content

**മോ**ഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായിട്ട് അഭിനയിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി.

തന്റെ പിതാവായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കേണ്ടതെന്ന് പറഞ്ഞപ്പോഴുള്ള മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ഇപ്പോള്‍.

സൂം വഴിയാണ് ലാലേട്ടനോട് കഥ പറഞ്ഞത്. തന്റെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അതിനെന്താ മോനെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഥാപാത്രവും സിനിമയും ഇഷ്ടപ്പെടുകയാണെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും തീര്‍ച്ചയായും ഇത്തരം വേഷങ്ങള്‍ ചെയ്തിരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ലൂസിഫറിലെ കഥാപാത്രത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴുണ്ടായ മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി.

'മോനേ ഈ സ്റ്റീഫന്‍ ഒരുപാട് സങ്കടം ഉള്ളില്‍ കൊണ്ട് നടക്കുന്നയാളാണല്ലേ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. ഹീറോയിസവും ദേഷ്യവുമൊക്കെ സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും സ്റ്റിഫന്റെ ഉള്ളിന്റെയുള്ളില്‍ സങ്കടം ഉണ്ട്. അത് ആദ്യ ചര്‍ച്ചയില്‍ തന്നെ ലാലേട്ടന്‍ മനസിലാക്കി.'- പൃഥ്വിരാജ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66446/prithviraj-asks-if-its-okay-to-act-as-my-father-here-is-laletons-answer)