---
title: "ബാത്ത്‍റൂം ഉപയോ​ഗിച്ചതിനും പണമീടാക്കി കഫേ, ഒറ്റദിവസം കൊണ്ട് ബില്ല് വൈറൽ"
english_title: "The cafe charged for using the bathroom and the bill went viral in a single day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66396/the-cafe-charged-for-using-the-bathroom-and-the-bill-went-viral-in-a-single-day"
published_at: "2022-09-05T19:44:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316047e862fc_viral.jpg"
keywords: []
---

# ബാത്ത്‍റൂം ഉപയോ​ഗിച്ചതിനും പണമീടാക്കി കഫേ, ഒറ്റദിവസം കൊണ്ട് ബില്ല് വൈറൽ

> **Lead Summary:** കഫേയിൽ പലതിനും പണം ഈടാക്കാറുണ്ട് അല്ലേ? എന്നാൽ, ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് പണം ഈടാക്കുമോ? ഒരു ഗ്വാട്ടിമാലൻ കഫേ ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് കസ്റ്റമറോട് പണം ഈടാക്കിയതിന്റെ പേരിൽ വൈറലായിരിക്കുകയാണ്.

## Article Content

കഫേയിൽ പലതിനും പണം ഈടാക്കാറുണ്ട് അല്ലേ? എന്നാൽ, ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് പണം ഈടാക്കുമോ? ഒരു ഗ്വാട്ടിമാലൻ കഫേ ടോയ്‍ലെറ്റ് ഉപയോ​ഗിച്ചതിന് കസ്റ്റമറോട് പണം ഈടാക്കിയതിന്റെ പേരിൽ വൈറലായിരിക്കുകയാണ്.

ലാ എസ്ക്വിന കോഫി ഷോപ്പ് ആണ് ഇങ്ങനെ വൈറലായിരിക്കുന്നത്. കസ്റ്റമറായ നെൽസി കോർഡോവ ബിൽ ലഭിച്ചപ്പോൾ ആകെ സ്തംഭിച്ചുപോയി, അതിൽ ടോയ്‍ലെറ്റ് ഉപയോഗിക്കുന്നതിന് അധിക നിരക്ക് കാണിച്ചിട്ടുണ്ടായിരുന്നു.

ട്വിറ്ററിൽ നെൽസി ആ ബില്ല് പങ്ക് വെച്ചു. അതിൽ ഒക്കുപ്പേഷണൽ സ്പേസ് എന്ന് കാണിച്ച് പണം ഈടാക്കിയിരിക്കുന്നത് കാണാം. അത് ബാത്ത്‍റൂം ഉപയോ​ഗിച്ചതിനുള്ള പണമാണ്. ആളുകൾ വലിയ തരത്തിൽ കഫേ -യെ വിമർശിച്ചു.

തികച്ചും മോശം കാര്യമാണ് കഫേ ചെയ്തത് എന്നായിരുന്നു ആളുകളുടെ അഭിപ്രായം. ഓ, അവർ റെസ്റ്റോറന്റിലെ വായുവിന് കാശ് ഈടാക്കാത്തത് ഭാ​ഗ്യം എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്.

> എന്നാൽ, ആളുകൾ പ്രതികരിക്കുകയും വിമർശിക്കുകയും ചെയ്തതോടെ കഫേ ഒരു വിശദീകരണവുമായി മുന്നോട്ട് വന്നു. കോൺടെക്‌സ്റ്റോയിൽ പങ്കിട്ട അവരുടെ പ്രസ്താവനയിൽ, റെസ്റ്റോറന്റ് പറഞ്ഞത് ഇങ്ങനെ: “അവിടെ ഉണ്ടായ സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു, ഇത് വളരെ ഗൗരവമേറിയതും നമ്മുടെ ഭാ​ഗത്ത് നിന്നുണ്ടായതുമായ ഒരു പിശകായിരുന്നു, അത് ഞങ്ങൾ ഇതിനകം തന്നെ തിരുത്തിയിരിക്കുന്നു.

ആ അധികം പണം വാങ്ങിയ കസ്റ്റമറെ കണ്ടെത്താനും പണം തിരികെ നൽകാനും തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അവർക്കുണ്ടായ നഷ്ടത്തിൽ ഖേദിക്കുന്നു. നമ്മുടെ ഭാ​ഗത്ത് നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു.” ഏതായാലും ഒറ്റ ദിവസം കൊണ്ട്, ഒറ്റ ബില്ല് കൊണ്ട് കഫേ ഇന്റർനെറ്റിൽ വൈറലായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/66396/the-cafe-charged-for-using-the-bathroom-and-the-bill-went-viral-in-a-single-day)