---
title: "പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി"
english_title: "Suresh Gopi has changed his name"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66320/suresh-gopi-has-changed-his-name"
published_at: "2022-09-05T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315b200392f1_suresh_gopi.jpg"
keywords: []
---

# പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി

> **Lead Summary:** പേരില്‍ പുതിയ മാറ്റങ്ങളുമായി സുരേഷ് ഗോപി. പേരില്‍ ഒരു ‘എസ്’ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് താരം. ‘Suresh Gopi’ എന്ന ‘Suressh Gopi’ എന്നാക്കി മാറ്റിയിരിക്കുകയാണ് താരം ഇപ്പോള്‍.

## Article Content

പേരില്‍ പുതിയ മാറ്റങ്ങളുമായി സുരേഷ് ഗോപി. പേരില്‍ ഒരു ‘എസ്’ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് താരം. ‘Suresh Gopi’ എന്ന ‘Suressh Gopi’ എന്നാക്കി മാറ്റിയിരിക്കുകയാണ് താരം ഇപ്പോള്‍.

നടന്റെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം സുരേഷ് ഗോപി എന്ന തന്റെ പേര് പുതുക്കിയിരിക്കുകയാണ് താരം. നേരത്തെ മറ്റ് പല താരങ്ങളും പേര് ന്യൂമറിക്കല്‍ പ്രകാരം പരിഷ്‌ക്കരിച്ചിരുന്നു.

‘കേശു ഈ വീടിന്റെ നാഥന്‍’ സിനിമയുടെ പോസ്റ്ററില്‍ ദിലീപ് തന്റെ പേര് ‘Dileep’ എന്നതില്‍ നിന്ന് ‘Diliep’ എന്നാക്കിയിരുന്നു. നടി ലെന തന്റെ ‘Lena’ എന്നതില്‍ നിന്നും ‘Lenaa’ എന്നാക്കിയിരുന്നു. അതുപോലെ നടി റോമ ‘Roma’ എന്ന പേര് ‘Romah’ എന്നാക്കിയിരുന്നു.

അതേസമയം, പാപ്പന്‍ ആണ് സുരേഷ് ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാഷ്ട്രീയത്തില്‍ സജീവമായിരുന്ന താരം നിലവില്‍ രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുത്ത് സിനിമയില്‍ സജീവമാവുകയാണ്. പാപ്പന്‍ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/66320/suresh-gopi-has-changed-his-name)