---
title: "വനിതാ പൊലീസിനോട് ലാത്തി ചോദിച്ച് പെൺകുട്ടി; വീഡിയോ"
english_title: "Girl asks woman police for lathi; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66309/girl-asks-woman-police-for-lathi-video"
published_at: "2022-09-05T13:10:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315a82fc7fb2_viral.jpg"
keywords: []
---

# വനിതാ പൊലീസിനോട് ലാത്തി ചോദിച്ച് പെൺകുട്ടി; വീഡിയോ

> **Lead Summary:** പൊതുവേ പൊലീസ് യൂണിഫോം ഇട്ടവരെ കുട്ടികള്‍ക്ക് പേടിയാണ്. എന്നാല്‍ ഇവിടെയിതാ ഒരു കൊച്ചുപെണ്‍കുട്ടി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

പൊതുവേ പൊലീസ് യൂണിഫോം ഇട്ടവരെ കുട്ടികള്‍ക്ക് പേടിയാണ്. എന്നാല്‍ ഇവിടെയിതാ ഒരു കൊച്ചുപെണ്‍കുട്ടി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കനിഷ്ക ബിഷ്നോയ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വഴിയരികിൽ നിൽക്കുന്ന ഉദ്യോഗസ്ഥ കുരുന്നിനോട് സംസാരിക്കുന്നതും പെണ്‍കുട്ടി ഉദ്യോഗസ്ഥയുടെ കയ്യിൽ പിടിച്ച് ലാത്തി ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

മുംബൈയിലെ നിരത്തിൽ നിന്നാണ് ഈ മനോഹരമായ വീഡിയോ പ്രചരിക്കുന്നത്. 'അതിനായി കാത്തു നില്‍ക്കുന്നു'- എന്ന കുറിപ്പോടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

[**https://www.instagram.com/reel/Ch1HX73D1dP/?utm_source=ig_embed&ig_rid=ce48c146-ed3d-4d98-a961-c7bda3da4da7**](https://www.instagram.com/reel/Ch1HX73D1dP/?utm_source=ig_embed&ig_rid=ce48c146-ed3d-4d98-a961-c7bda3da4da7)

എട്ട് മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഹൃദ്യമെന്നും മനോഹരമെന്നുമൊക്കെയാണ് വീഡിയോ കണ്ട ആളുകളുടെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/66309/girl-asks-woman-police-for-lathi-video)