മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയ രംഗത്ത് ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട് .
തിരക്കുകൾക്കിടയിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു കൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.
ഇപ്പോള്‍ തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പൂര്‍ണിമയുടെ പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. 68ാം വയസില്‍ അമ്മ ടാറ്റൂ ചെയ്ത വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്.
ചെറുമക്കൾ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ മുത്തശ്ശി പച്ചകുത്തി. കാരണം സാസ്സി മാം മാത്രമല്ല സാസി ഗ്രാന്‍ഡ് മാം കൂടിയാണ് അമ്മയെന്നാണ് പൂര്‍ണിമ കുറിച്ചത്.
അമ്മയുടെ കയ്യില്‍ നക്ഷത്രം ടാറ്റൂ ചെയ്തിരിക്കുന്നതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
Purnima Indrajith Abhinaya Ram Gath is a popular actress among the Malayalees, but she is not very active now