---
title: "കംഗാരുവിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; രക്ഷിക്കാനെത്തി 'കൂട്ടുകാരന്‍'; വൈറലായി വീഡിയോ"
english_title: "Footage of a python wrapped around a kangaroo is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66253/footage-of-a-python-wrapped-around-a-kangaroo-is-going-viral-on-social-media"
published_at: "2022-09-05T09:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63156e1699512_viral.jpg"
keywords: []
---

# കംഗാരുവിനെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്; രക്ഷിക്കാനെത്തി 'കൂട്ടുകാരന്‍'; വൈറലായി വീഡിയോ

> **Lead Summary:** പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. പ്രത്യേകിച്ച്, പെരുമ്പാമ്പിന്‍റെ പിടിയിലായാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ഇവിടെയിതാ ഒരു കംഗാരുവിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. പ്രത്യേകിച്ച്, പെരുമ്പാമ്പിന്‍റെ പിടിയിലായാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ഇവിടെയിതാ ഒരു കംഗാരുവിനെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കംഗാരുവിനെ പെരുമ്പാമ്പില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു കംഗാരുവിനെയും വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലാകുന്നത്. 'വൈല്‍ഡ് ലൈഫ് അനിമല്‍' എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്.

കംഗാരുവിനെ ചുറ്റിവരിഞ്ഞിരിക്കുകയാണ് പെരുമ്പാമ്പ്. മറ്റൊരു കംഗാരു ഇതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടിച്ചും ചവിട്ടിയുമാണ് സുഹൃത്തിനെ രക്ഷിക്കാന്‍ കംഗാരു ശ്രമിക്കുന്നത്.

[**https://www.instagram.com/reel/Cf_mI3jKrsW/?utm_source=ig_embed&ig_rid=2828e18e-2b2b-417e-984e-833b6150cfb1**](https://www.instagram.com/reel/Cf_mI3jKrsW/?utm_source=ig_embed&ig_rid=2828e18e-2b2b-417e-984e-833b6150cfb1)

എന്നാല്‍ തന്‍റെ ഇരയെ അകത്താക്കാതെ താന്‍ വിടില്ല എന്ന മട്ടില്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് പെരുമ്പാമ്പ്. കൂട്ടുകാരനെ രക്ഷപ്പെടുത്താനുള്ള കംഗാരുവിന്‍റെ രക്ഷാപ്രവര്‍ത്തനും വിഫലമാകുന്നതായാണ് വീഡിയോയില്‍ കാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/66253/footage-of-a-python-wrapped-around-a-kangaroo-is-going-viral-on-social-media)