---
title: "കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന കുരുന്ന്; അമ്പരന്ന് സോഷ്യല്‍ മീഡിയ"
english_title: "A child playing with giant spiders; Amazed social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66221/a-child-playing-with-giant-spiders-amazed-social-media"
published_at: "2022-09-04T22:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314dba2a8d85_viral.jpg"
keywords: []
---

# കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന കുരുന്ന്; അമ്പരന്ന് സോഷ്യല്‍ മീഡിയ

> **Lead Summary:** വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒരു ചിലന്തിയെ കണ്ടാല്‍ പിന്നെ അവിടേയ്ക്ക് പോകാത്തവരാണ് പല ആളുകളും. കുട്ടുകള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് വരെ പേടിയുള്ള ജീവിയാണ് ചിലന്തി. എന്നാല്‍ ഇവിടെയിതാ കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒരു ചിലന്തിയെ കണ്ടാല്‍ പിന്നെ അവിടേയ്ക്ക് പോകാത്തവരാണ് പല ആളുകളും. കുട്ടുകള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്ക് വരെ പേടിയുള്ള ജീവിയാണ് ചിലന്തി. എന്നാല്‍ ഇവിടെയിതാ കൂറ്റൻ ചിലന്തികളുമായി കളിക്കുന്ന ഈ കൊച്ചു പെൺകുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ കുരുന്ന് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നതും കൈകൊണ്ട് എടുക്കുന്നതും അവ കുട്ടിയുടെ ശരീരത്തിൽ ഇഴയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. പെൺകുട്ടി യാതൊരു ഭയവും ഇല്ലാതെയാണ് രണ്ട് കൂറ്റൻ ചിലന്തികളുമായി കളിക്കുന്നത്.

[**https://twitter.com/i/status/1560234491247038464**](https://twitter.com/i/status/1560234491247038464)

ചിലന്തികളിലൊന്ന് കുട്ടിയുടെ കൈകളിലും മുതുകിലും ഇഴയുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം. സംഭവം വൈറലായതോടെ പെൺകുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ച് പലരും രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/66221/a-child-playing-with-giant-spiders-amazed-social-media)