---
title: "മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ"
english_title: "A new video shared by Bhavana is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66218/a-new-video-shared-by-bhavana-is-going-viral"
published_at: "2022-09-04T22:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314d85e84b50_bhavana.jpg"
keywords: []
---

# മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ന്, തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. മലാളത്തിലൂടെ ആണ് സിനിമാരങ്ങേറ്റം നടന്നതെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിൽ ഭാവന സജീവമാണ്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ന്, തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. മലാളത്തിലൂടെ ആണ് സിനിമാരങ്ങേറ്റം നടന്നതെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിൽ ഭാവന സജീവമാണ്.

ഇൻസ്റ്റാ​ഗ്രാമിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളായ ഭാവന പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു രകസരമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

[**https://www.instagram.com/p/CiFOyHVpVw4/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/CiFOyHVpVw4/?utm_source=ig_embed&utm_campaign=embed_video_watch_again)

മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്. 1993ൽ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശില്പ ബാല, മൃദുല മുരളി, ഷഫ്ന എന്നിവരാണ് ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്.

പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം, നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന

### Related Links & Sources
- [Original Story Source](https://moviemax.in/news/66218/a-new-video-shared-by-bhavana-is-going-viral)