എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല; പരിഹാസ കമന്റുകളോട് പ്രതികരിച്ച് മഹാലക്ഷ്മി

എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല; പരിഹാസ കമന്റുകളോട് പ്രതികരിച്ച് മഹാലക്ഷ്മി
2022-09-03T21:56:00 | By Susmitha Surendran

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ വിഷയമായിരുന്നു തമിഴ് സിനിമാ നിർമാതാല് രവീന്ദർ ചന്ദ്രശേഖറും സീരിയൽ നടി മഹാലക്ഷ്മിയും തമ്മിലുള്ള വിവാഹം. രവീന്ദറിന്റെ വണ്ണം ചൂണ്ടിക്കാണിച്ച് നിരവധി പരിഹാസങ്ങളും ഇദ്ദേഹത്തിനെതിരെ വന്നിരുന്നു.

ബോഡി ഷെയ്മിം​ഗ് ചുവയുള്ള കമന്റുകളായിരുന്നു ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്ക് താഴെ വന്നത്. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഇതും ട്രോളുകൾക്ക് ആക്കം കൂട്ടി. 


ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് മഹാലക്ഷ്മിയും രവീന്ദറും. ഇത്തരം പരിഹാസങ്ങളെയും ട്രോളുകളെയും കണക്കിലെടുക്കുന്നേ ഇല്ലെന്ന് രണ്ട് പേരും പറയുന്നു. ഭർത്താവിന്റെ തടി തന്റെ ആശങ്കയേ അല്ലെന്നും അ​ദ്ദേഹം എങ്ങനെയാണോ അങ്ങനെയാണ് തനിക്കിഷ്ടമെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വിവാഹം ആലോചിച്ച് മതിയെന്ന് മഹാലക്ഷ്മിയോട് താൻ പറഞ്ഞിരുന്നെന്നും എന്നാൽ മഹാലക്ഷ്മി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നെന്നും രവീന്ദർ പറഞ്ഞു. 

പരിചയപ്പെട്ട ശേഷം ഒരു പോയന്റിൽ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാവുമെന്ന് മനസ്സിലായി. സോഷ്യൽ മീഡിയയിലെ ചർച്ച കാണുമ്പോൾ ഞാനിവളെ തട്ടിക്കൊണ്ട് പോന്നതാണോ എന്ന് തോന്നിപ്പോയി. ഒന്ന് രണ്ട് വർഷമായി വിവാഹത്തിന്റെ ചർച്ചകൾ നടക്കുകയായിരുന്നു.

ലൗ കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പ്രണയത്തിന് ശേഷം വിവാഹത്തിലേക്ക് പെട്ടന്ന് വന്നു. പക്ഷെ ഞാൻ‌ കുറച്ചധികം സമയമെടുത്തു. ഇനിയും സമയം തരാം വിവാഹം ആലോചിച്ച് മതിയെന്നായിരുന്നു ഞാൻ ഇവളോട് പറഞ്ഞത്. നീ എത്ര സമയവും എടുത്തോളൂ. അത്ര പെട്ടെന്നൊന്നും എന്റെ തടി കുറയില്ല. ഞാൻ നന്നായി തടി കുറച്ചിട്ട് വന്ന് വരാം എന്ന് ഞാൻ പറഞ്ഞു. 


അത് നടക്കില്ലെന്നായിരുന്നു ഇവൾ പറഞ്ഞത്. ഞാൻ തടിച്ചിരിക്കുന്നതിൽ എന്നേക്കാൾ കൂടുതൽ ആശങ്ക ഈ ലോകത്തിനാണ്. ഈ ശരീരം കൊണ്ട് അത് ചെയ്യുമോ ഇത് ചെയ്യുമോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാൻ ഏത് സാഹചര്യത്തിലാണെങ്കിലും എന്റെ സിനിമകൾ ഓടിയില്ലെങ്കിലും ഞാൻ എത്ര സന്തോഷത്തിലാണ്.

നിങ്ങളെക്കൊണ്ട് അത് തകർക്കാൻ പറ്റുമോ. എന്റെ ശരീരത്തെ കളിയാക്കുന്നതിനെയും ഞാൻ പോസിറ്റീവ് ആയാണ് കാണുന്നത്. അതിലെങ്കിലും നിങ്ങൾ ചിരിച്ചല്ലോ അതിനാൽ എന്റെ ശരീരം നിനക്ക് സഹായമാവുന്നുണ്ട്. എന്നെ കണ്ടാലേ നിങ്ങൾ സന്തോഷിക്കുന്നെങ്കിൽ ഈ ശരീരം വെച്ചിരിക്കുന്ന ഞാൻ എത്ര സന്തോഷിക്കും. 

ഭർത്താവിന്റെ വണ്ണത്തെ പറ്റി മഹാലക്ഷ്മിയും സംസാരിച്ചു. എനിക്കിതൊരു വലിയ ആശങ്കയായിരുന്നില്ല. എന്തിനാണ് ഇതിത്ര വലിയ കാര്യമായി കാണുന്നത്. എനിക്കാണ് അത് തോന്നേണ്ടത്. എനിക്കങ്ങനെ തോന്നുന്നില്ലെന്നാണ് ഞാനിദ്ദേഹത്തോട് പറഞ്ഞത്. എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല.

എനിക്കിവരെ ഇഷ്ടമാണ്. എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ എനിക്ക് ഇഷ്ടമാണ്. ഞാൻ തടി കുറയ്ക്കാൻ വിദേശത്തേക്ക് പോവുന്നെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പ്ലീസ് അങ്ങനെ ഒന്നും ചെയ്യരുത്. നിങ്ങളിപ്പോഴുള്ളത് പോലെ തന്നെ ഇരിക്കൂ. ആരോ​ഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാം. അല്ലാതെ വണ്ണം കുറയ്ക്കണം ഫിറ്റ് ആവണം എന്നൊന്നും എനിക്കില്ലായിരുന്നു. അത്തരം ചിന്തകളേ എനിക്കില്ല, മഹാലക്ഷ്മി പറഞ്ഞു. 


Content Highlight: Mahalakshmi has now responded to the sarcastic comments

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup