---
title: "ചിത്രത്തിൽ കാണുന്ന ഈ കൊച്ചു സുന്ദരി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? ചിത്രം ശ്രദ്ധനേടുന്നു "
english_title: "Can you identify this little beauty in the picture? The picture gets attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66074/can-you-identify-this-little-beauty-in-the-picture-the-picture-gets-attention"
published_at: "2022-09-03T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631336d649404_darshana.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന ഈ കൊച്ചു സുന്ദരി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? ചിത്രം ശ്രദ്ധനേടുന്നു 

> **Lead Summary:** താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ കാണാറുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് മിക്ക താരങ്ങളും വളരെ സജീവം. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും അവർ ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്.

## Article Content

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ കാണാറുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് മിക്ക താരങ്ങളും വളരെ സജീവം. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും അവർ ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. കിരീടം അണിഞ്ഞ് കേക്ക് മുറിക്കുന്ന ഒരു കൊച്ചു സുന്ദരിയെ ചിത്രത്തിൽ കാണാം. ചിത്രത്തിൽ കാണുന്ന ഈ കൊച്ചു സുന്ദരി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? 

മലയാളികളുടെ പ്രിയപ്പെട്ട ദർശന രാജേന്ദ്രൻ ആണ് ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തന്റെ സഹോദരി ഭാവന രാജേന്ദ്രന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരം ഷെയർ ചെയ്ത വീഡിയോയിൽ കേക്ക് മുറിക്കുന്ന ദർശന ഉണ്ട്. ആരാധകർ ഈ വീഡിയോ എന്തായാലും ഏറ്റെടുത്തിരിക്കുകയാണ്.

ഡിയർ ഫ്രണ്ട് എന്ന ചിത്രമാണ് താരം പ്രധാന വേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം. സാമാന്യം നല്ല പ്രതികരണങ്ങളാണ് ചിത്രം നേടിയത്.

മലയാള സിനിമയിലെ യുവ നടിമാരിൽ മുൻപന്തിയിൽ ഉള്ള താരമാണ് ദർശന. ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66074/can-you-identify-this-little-beauty-in-the-picture-the-picture-gets-attention)