---
title: "അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ സെൽഫിക്ക് പോസ് ചെയ്യാൻ പഠിപ്പിക്കുന്ന അമ്മ;  വീഡിയോ"
english_title: "The video of the baby and mother is going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66066/the-video-of-the-baby-and-mother-is-going-viral-on-social-media"
published_at: "2022-09-03T16:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313306005c41_viral.jpg"
keywords: []
---

# അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ സെൽഫിക്ക് പോസ് ചെയ്യാൻ പഠിപ്പിക്കുന്ന അമ്മ;  വീഡിയോ

> **Lead Summary:** അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഇവിടെയിതാ സ്വന്തം കുഞ്ഞിനെ സെൽഫിയില്‍ എങ്ങനെ പോസ് ചെയ്യാമെന്ന് പഠിപ്പിക്കുകയാണ് ഒരു അമ്മ.

## Article Content

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഇവിടെയിതാ സ്വന്തം കുഞ്ഞിനെ സെൽഫിയില്‍ എങ്ങനെ പോസ് ചെയ്യാമെന്ന് പഠിപ്പിക്കുകയാണ് ഒരു അമ്മ.

കുഞ്ഞിന്‍റെയും അമ്മയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെല്‍ഫി എടുക്കുന്ന അമ്മയെയും കുഞ്ഞിനെയും ആണ് വീഡിയോയില്‍ കാണുന്നത്.

സെല്‍ഫി എടുക്കാൻ ശ്രമിക്കുന്ന അമ്മയുടെ ക്യാമറയിലേയ്ക്ക് നോക്കി ചിരിക്കുകയാണ് ഈ കുരുന്ന്. 'എങ്ങനെയാണ് ഒരു സെൽഫിയെടുക്കുമ്പോൾ പോസ് ചെയ്യേണ്ടതെന്ന് ചിലപ്പോഴൊക്കെ ഞാൻ എന്റെ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പഠിപ്പിക്കാറുണ്ട്'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

അമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ മണിക്കൂറുകൾക്കം തന്നെ വൈറലായി. ലോറൻ ഡെറോൻ എന്ന യുവതിയാണ് വീഡിയോ പങ്കുവെച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66066/the-video-of-the-baby-and-mother-is-going-viral-on-social-media)