പെരുമ്പാമ്പ് വിഴുങ്ങുന്നത് എന്തിനെയാണെന്ന് നോക്ക്; വീഡിയോ വൈറൽ

പെരുമ്പാമ്പ് വിഴുങ്ങുന്നത് എന്തിനെയാണെന്ന് നോക്ക്; വീഡിയോ വൈറൽ
2022-09-03T15:00:00 | By Susmitha Surendran

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ കൗതുകമുണര്‍ത്തുന്ന പല വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. ഒരുപക്ഷെ നമുക്ക് നേരില്‍ കാണാൻ അവസരം കിട്ടാത്ത പല കാഴ്ചകളും ഇത്തരം വീഡിയോകളില്‍ ഉള്‍പ്പെട്ടിരിക്കുമെന്നതിനാലാണിത്.

ജീവികളുടെയും മൃഗങ്ങളുടെയും വീഡിയോകളില്‍ തന്നെ പാമ്പുകളുടെ വീഡിയോകള്‍ക്കാണ് 'ഡിമാൻഡ്' കൂടുതല്‍. പാമ്പുകളോട് ആളുകള്‍ക്കുള്ള കൗതുകം അത്രമാത്രമാണ്. പേടി തോന്നിപ്പിക്കുമെങ്കിലും ഇതിനോടുള്ള താല്‍പര്യം കുറയുന്നില്ല.

ഇക്കാരണം കൊണ്ടാണ് പാമ്പുകള്‍ക്ക് കാഴ്ചക്കാരേറെയുള്ളത്. അത്തരത്തില്‍ ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവെയ്ക്കുന്നത്. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിട്ടുള്ളത്.

https://twitter.com/i/status/1565292116665700352

കാട്ടില്‍ നിന്ന് ജനവാസമേഖലയിലേക്ക് എത്തിയ പെരുമ്പാമ്പ് ഒരു കുറുക്കനെ വിഴുങ്ങുന്നതാണ് രംഗം. സാമാന്യം വലുപ്പമുള്ള പെരുമ്പാമ്പ് ആണിത്. ഇത്രയും വലുപ്പമുള്ള പെരുമ്പാമ്പുകള്‍ക്ക് മാത്രമേ കുറുക്കനെ പോലുള്ള ജീവികളെയെല്ലാം ഇരയാക്കാൻ കഴിയൂ.

എന്തായാലും അപൂര്‍വമായൊരു കാഴ്ച തന്നെയായിരുന്നു ഇത്. കാഴ്ച കണ്ട് ആളുകള്‍ കൂട്ടം കൂടിയതോടെ പെരുമ്പാമ്പ് അരക്ഷിതനാവുകയു ചെയ്തു. ഗ്രാമത്തിലെ മുഴുവൻ പേരും ഇവിടെ തടിച്ചുകൂടിയതോടെ വനം വകുപ്പില്‍ നിന്നും സംഘമെത്തി.

ഇതിനിടെ അരക്ഷിതനായ പെരുമ്പാമ്പ് വിഴുങ്ങിയ കുറുക്കനെ തിരിച്ച് തന്നെ ഛര്‍ദ്ദിച്ചു. അപ്പോഴേക്കും ഇത് ചത്തിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സംഘം ഏറെ ശ്രമപ്പെട്ട് പാമ്പിനെ പിടികൂടി.

വൈകാതെ തന്നെ ഇതിനെ തൊട്ടടുത്തുള്ള വനമേഖലയിലേക്ക് വിടുകയും ചെയ്തു. സംഭവം കണ്ടുനിന്നവരില്‍ ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി പേര്‍ കാണുകയും നിരവധി പേര്‍ ഈ വീഡിയോ തങ്ങളുടെസോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Content Highlight: Watch what a python swallows; video

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup