---
title: "ദേഹത്ത് ബാധ കൂടിയതിനെ കുറിച്ച്  വെളിപ്പെടുത്തി നടി  സോണിയ "
english_title: "Now actress Sonia is talking about the infection in her body."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66037/now-actress-sonia-is-talking-about-the-infection-in-her-body"
published_at: "2022-09-03T14:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63131a0bd73a8_soniya.jpg"
keywords: []
---

# ദേഹത്ത് ബാധ കൂടിയതിനെ കുറിച്ച്  വെളിപ്പെടുത്തി നടി  സോണിയ 

> **Lead Summary:** ദേഹത്ത് ബാധ കൂടിയത് അടക്കമുള്ള നിരവധി കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും, ഇന്നും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ തന്റെ ദേഹത്ത് ബാധ കൂടിയതിനെ കുറിച്ചാണ് നടി സോണിയ പറയുന്നത്.

## Article Content

ദേഹത്ത് ബാധ കൂടിയത് അടക്കമുള്ള നിരവധി കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും, ഇന്നും ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോഴിതാ തന്റെ ദേഹത്ത് ബാധ കൂടിയതിനെ കുറിച്ചാണ് നടി സോണിയ പറയുന്നത്.

ഫ്‌ലവേഴ്‌സ് ഒരുകോടി പരിപാടിയില്‍ പങ്കെടുക്കാന്‍ സോണിയ എത്തിയിരുന്നു , ഇവിടെവച്ചാണ് തനിക്ക് ഉണ്ടായ അനുഭവം നടി തുറന്നു പറഞ്ഞത്. പതിനഞ്ചാം വയസ്സില്‍ ആയിരുന്നു തന്റെ ശരീരത്തില്‍ ബാധ കയറിയതെന്നും നടി പറഞ്ഞു.

ബാധ ശരീരത്തില്‍ കയറിയതോടെ പേടിച്ചതാണോ എന്ന് അറിയില്ല എന്നാല്‍ അങ്ങനെ ഒരു സംഭവം തന്റെ ജീവിതത്തില്‍ ഉണ്ടായെന്ന് നടി പറയുന്നു. ഒരു ദിവസം രാത്രി തലയില്‍ നിറയെ മുല്ലപ്പൂ ചൂടി ടെറസില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.

അപ്പോ വീട്ടിലെ ജോലിക്കാരി ചേച്ചി വന്നു പറഞ്ഞു എന്താ കുട്ടി ഈ സമയത്ത് മുല്ല പൂവ് ചൂടി ഇവിടെ തനിച്ചു നില്‍ക്കുന്നത് , താഴേക്ക് പോ എന്ന് പറഞ്ഞു. ഇതിന് പിന്നാലെ താഴേക്കിറങ്ങിയത് തനിക്ക് ഓര്‍മ്മയുണ്ട് , പിന്നെ സംഭവിച്ചത് ഒന്നും ഓര്‍മ്മയിലില്ലെന്ന് സോണിയ പറഞ്ഞു.

താഴെ എത്തിയ ഞാന്‍, പെട്ടന്ന് ഭയങ്കര ചിരി, പിന്നെ അത് നിര്‍ത്തി കരച്ചില്‍.. വീണ്ടും ചിരിയ്ക്കുന്നു.. കരയുന്നു. ചുറ്റിലും ഉള്ളത് എല്ലാം എടുത്ത് എറിയുന്നു.. എന്തൊക്കെയോ ചെയ്തു കൂട്ടുന്നുവത്രെ. ആകെ ബഹളമായി, എന്തൊക്കെ ചെയ്തിട്ടും എന്നെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്ന്. അവസാനം ഒരു അങ്കിള്‍ പൂജയൊക്കെ അറിയാവുന്ന ഒരാളെ വിളിച്ചു വരുത്തി. ആ പുള്ളിക്കാരന്‍ എന്നെ ചൂരല്‍ എടുത്ത് അടിയ്ക്കുകയൊക്കെ ചെയ്തു.

പിന്നീട് പൂജാ മുറിയില്‍ നിന്ന് വസ്മം എടുത്ത് നെറ്റിയില്‍ തൊട്ടതോടെയാണ് ഞാന്‍ ബോധം കെട്ട് വീണത്. പിന്നീട് ഉണര്‍ന്നപ്പോഴാണ് നടന്ന കാര്യങ്ങള്‍ അവര്‍ പറഞ്ഞുതന്നത് സോണിയ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66037/now-actress-sonia-is-talking-about-the-infection-in-her-body)