---
title: "പക്രു ചേട്ടന് ഒരു ആരാധകൻ നൽകിയ സമ്മാനം; ചിത്രം വൈറലാകുന്നു "
english_title: "Now the latest picture shared by Guinness Pakru is catching the attention of the social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/66000/now-the-latest-picture-shared-by-guinness-pakru-is-catching-the-attention-of-the-social-media"
published_at: "2022-09-03T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312f178de009_ginnas_pakru.jpg"
keywords: []
---

# പക്രു ചേട്ടന് ഒരു ആരാധകൻ നൽകിയ സമ്മാനം; ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. ശാരീരികമായ പരിമിതികളെ എല്ലാം മറികടന്നുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത പ്രതിഭകളിൽ ഒരാളാണ് ഇദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ആരാധകരുമായി സംവദിക്കാൻ പ്രത്യേകം സമയം കണ്ടെത്താറുണ്ട് ഗിന്നസ് പക്രു. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. ശാരീരികമായ പരിമിതികളെ എല്ലാം മറികടന്നുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുത്ത പ്രതിഭകളിൽ ഒരാളാണ് ഇദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ആരാധകരുമായി സംവദിക്കാൻ പ്രത്യേകം സമയം കണ്ടെത്താറുണ്ട് ഗിന്നസ് പക്രു. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഒരു ആരാധകൻ തനിക്ക് സമ്മാനിച്ച മെഴുകു പ്രതിമ ആണ് താരം ഇപ്പോൾ ആരാധകരെ കാണിച്ചിരിക്കുന്നത്. ഒറിജിനൽ ഏതാ മെഴുകു പ്രതിമ ഏതാ എന്ന് മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള പ്രതിമ ആണ് ഈ ശില്പി നിർമ്മിച്ചു വെച്ചിരിക്കുന്നത്. ഹരികുമാർ എന്ന ശില്പി ആണ് ഈ പ്രതിമ തയ്യാറാക്കിയത്. ഈ പ്രതിമയുടെ അനാചാധനം കോട്ടയം പ്രസ് ക്ലബ്ബിൽ ആയിരുന്നു നടന്നത്.

അതേസമയം വളരെ രസകരമായ ഒരു ക്യാപ്ഷൻ ആണ് ഗിന്നസ് പക്രു ഇതിന് നൽകിയത്. കാണാതായ ഒരു ഇരട്ട സഹോദരനെ കണ്ടെത്തിയ സന്തോഷം ആണ് ഈ മെഴുകു പ്രതിമ കണ്ടപ്പോൾ തോന്നിയത് എന്നാണ് ഗിന്നസ് പക്രു ഫേസ്ബുക്കിൽ എഴുതിയത്. തനിക്ക് ഇത് വളരെ അത്ഭുതമായി തോന്നി എന്നും ഗിന്നസ് പക്രു കൂട്ടിച്ചേർത്തു.

ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും ഓണനാളിൽ കിട്ടിയ ഏറ്റവും മികച്ച ഒരു സമ്മാനമായിട്ടാണ് താൻ ഇതിനെ കാണുന്നത് എന്നുമാണ് പക്രു പറയുന്നത്. കലാമേഖലയിൽ നിൽക്കുന്നത് കൊണ്ട് തന്നെ ഇത് നിർമ്മിച്ച കഥാകാരന്റെ മികവ് എന്താണ് എന്ന് തനിക്ക് കൃത്യമായി മനസ്സിലാകും എന്നും പറയുന്നു.

ഓരോ സൂക്ഷ്മതയും തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ഗിന്നസ് പക്രു കൂട്ടിച്ചേർത്തത്. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഈ ശില്പം നിർമ്മിച്ച ഹരികുമാർ എന്ന വ്യക്തിയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്നും ഗിന്നസ് പക്രു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/66000/now-the-latest-picture-shared-by-guinness-pakru-is-catching-the-attention-of-the-social-media)