---
title: "വിവാഹാഘോഷത്തിനിടെ അച്ഛനുവേണ്ടി വധുവിന്‍റെ 'സര്‍പ്രൈസ്' നൃത്തം; വൈറലായി വീഡിയോ"
english_title: "The bride's 'surprise' dance for her father during the wedding ceremony; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65991/the-brides-surprise-dance-for-her-father-during-the-wedding-ceremony-the-video-went-viral"
published_at: "2022-09-03T11:00:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312e6abb7a63_viral.jpg"
keywords: []
---

# വിവാഹാഘോഷത്തിനിടെ അച്ഛനുവേണ്ടി വധുവിന്‍റെ 'സര്‍പ്രൈസ്' നൃത്തം; വൈറലായി വീഡിയോ

> **Lead Summary:** തന്‍റെ വിവാഹദിനം ആഘോഷമാക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ജീവിതത്തില്‍ എന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. ആടിയും പാടിയുമാണ് പല വധൂവരന്മാരും വിവാഹം ആഘോഷമാക്കുന്നത്.

## Article Content

തന്‍റെ വിവാഹദിനം ആഘോഷമാക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ജീവിതത്തില്‍ എന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങള്‍ കൂടിയാണ് ഈ ദിനം സമ്മാനിക്കുന്നത്. ആടിയും പാടിയുമാണ് പല വധൂവരന്മാരും വിവാഹം ആഘോഷമാക്കുന്നത്.

ഇവിടെയിതാ അച്ഛനുവേണ്ടി സര്‍പ്രൈസായി നൃത്തം ചെയ്യുന്ന ഒരു വധുവിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

[**https://www.instagram.com/navikproductions/?utm_source=ig_embed&ig_rid=75493a8f-02fa-4b64-8a8c-4f853647f040**](https://www.instagram.com/navikproductions/?utm_source=ig_embed&ig_rid=75493a8f-02fa-4b64-8a8c-4f853647f040)

അനാവി ശർമ എന്ന വധുവാണ് അച്ഛന് വേണ്ടി സഹോദരിക്കൊപ്പം നൃത്തം ചെയ്തത്. രാസി എന്ന ചിത്രത്തിലെ 'ദിൽബരോ' എന്ന ഗാനവും 'പാപ്പാ കെഹ്തേ ഹേ' എന്ന ഗാനവുമൊക്കെ ഉള്‍പ്പെടുത്തിയാണ് മകളുടെ ഈ സര്‍പ്രൈസ്.

മകളുടെ നൃത്തം കണ്ടിരുന്ന അച്ഛന്‍ അവസാനം മകളെ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വധുവിന്‍റെയും അച്ഛന്‍റെയും ഈ വികാരനിമിഷങ്ങള്‍‌ കണ്ട് കണ്ണുകള്‍ നിറഞ്ഞു എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/65991/the-brides-surprise-dance-for-her-father-during-the-wedding-ceremony-the-video-went-viral)