---
title: "അത് ശരിയല്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു ; വെളിപ്പെടുത്തി  അഭയ ഹിരണ്മയി"
english_title: "Now I am convinced that it is not true; Abhaya Hiranmayi was revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65986/now-i-am-convinced-that-it-is-not-true-abhaya-hiranmayi-was-revealed"
published_at: "2022-09-03T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312df1e42797_abhaya_hiranmayi.jpg"
keywords: []
---

# അത് ശരിയല്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു ; വെളിപ്പെടുത്തി  അഭയ ഹിരണ്മയി

> **Lead Summary:** കോഴിക്കോടന്‍ സോങ്ങിലൂടെ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടിയ ഗായകയാണ് അഭയ ഹിരണ്മയി. ഈ അടുത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകലില്‍ നിറഞ്ഞ ഒരു പേര് കൂടിയാണ് അഭയയുടെത്. ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതോടെയാണ് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനോടൊന്നും നേരിട്ട് പ്രതികരിച്ചിട്ടില്ല താരം.

## Article Content

കോഴിക്കോടന്‍ സോങ്ങിലൂടെ പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടിയ ഗായകയാണ് അഭയ ഹിരണ്മയി. ഈ അടുത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകലില്‍ നിറഞ്ഞ ഒരു പേര് കൂടിയാണ് അഭയയുടെത്. ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞതോടെയാണ് അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിനോടൊന്നും നേരിട്ട് പ്രതികരിച്ചിട്ടില്ല താരം.

ഇപ്പോള്‍ ചെറിയ നേട്ടങ്ങളിലും നല്ല ഓര്‍മ്മകളിലും ആയി സന്തോഷം കണ്ടെത്തി ജീവിക്കുകയാണ് അഭയ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭയ അതെ കുറിച്ച് പറയുകയും ചെയ്തു.

താന്‍ വളരെ സ്വാതന്ത്ര്യത്തോടുകൂടി തന്നെയാണ് വളര്‍ന്നത്. അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ ജീവിതത്തില്‍ സ്വാതന്ത്ര്യം ഉണ്ട് , സ്വാതന്ത്ര്യം ഇല്ലാത്ത ഒരു സ്ഥലത്തും ഞാന്‍ നില്‍ക്കാറില്ലെന്ന് ഗായിക പറഞ്ഞു.

സ്വയം സ്നേഹിക്കണമെന്ന് എല്ലാവരും പറയാറുണ്ടെങ്കിലും ഇപ്പോഴാണ് ഞാന്‍ അത് പഠിച്ചതെന്ന് അഭയ പറയുന്നു. സ്നേഹം പങ്കുവെക്കുന്ന കാര്യത്തില്‍ എനിക്ക് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ആരെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത് എന്നതിലൊക്കെ കണ്‍ഫ്യൂഷനുണ്ടായിരുന്നു.

മറ്റുള്ളവരെ സ്നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നത്. ആ ചിന്ത ശരിയായതല്ലെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടു എന്നും അഭയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അഭയയുടെ വാക്കുകള്‍ വൈറല്‍ ആയതിന് പിന്നാലെ നിരവധി കമന്റും വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65986/now-i-am-convinced-that-it-is-not-true-abhaya-hiranmayi-was-revealed)