---
title: "അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പറന്ന് മഞ്ജു വാര്യർ; സന്തോഷം പങ്കുവെച്ച് താരം"
english_title: "Now information about Ajith's new bike journey is coming out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65911/now-information-about-ajiths-new-bike-journey-is-coming-out"
published_at: "2022-09-02T20:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63121f276f988_manju.jpg"
keywords: []
---

# അജിത്തിനൊപ്പം ബൈക്കിൽ ലഡാക്കിലേക്ക് പറന്ന് മഞ്ജു വാര്യർ; സന്തോഷം പങ്കുവെച്ച് താരം

> **Lead Summary:** തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്.

## Article Content

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അജിത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. സിനിമയ്ക്ക് പുറമെ താനൊരു യാത്രാ പ്രേമിയാണെന്ന് അജിത് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ യാത്രാ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമായിട്ടുമുണ്ട്.

ഇപ്പോഴിതാ അജിത്തിന്റെ പുതിയ ബൈക്ക് യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അജിത്തിനൊപ്പം മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ഉണ്ടെന്നതാണ് കൗതുകമുണർത്തുന്ന ഒരുകാര്യം. അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

> ഇരുവരും ഒന്നിക്കുന്ന എകെ 61 എന്ന ചിത്രത്തിന്റെ ഭാ​ഗമായാണ് താരങ്ങൾ ലാഡാക്കിൽ എത്തിയതെന്നാണ് വിവരം. "ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു തീക്ഷ്ണ യാത്രികൻ ആയതിനാൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.

> ആദ്യമായിട്ടാണ് ഇരുചക്രവാഹനത്തിൽ ടൂർ നടത്തുന്നത്. ആവേശഭരിതരായ ബൈക്ക് യാത്രക്കാരുടെ ഈ അത്ഭുതകരമായ ഗ്രൂപ്പിൽ ചേരാൻ എന്നെ ക്ഷണിച്ചതിന് അഡ്വഞ്ചർ റൈഡേഴ്‌സ് ഇന്ത്യയ്ക്ക് വലിയ നന്ദി. ഒത്തിരി സ്നേഹം", എന്നാണ് മഞ്ജു വാര്യർ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65911/now-information-about-ajiths-new-bike-journey-is-coming-out)