---
title: "അറ്റ്‌ലിയുടെ ചിത്രത്തിൽ വില്ലനാകാൻ വിജയ് സേതുപതി വാങ്ങുന്നത് കോടികൾ "
english_title: "Vijay Sethupathi is paid crores to play the villain in Atlee's film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65909/vijay-sethupathi-is-paid-crores-to-play-the-villain-in-atlees-film"
published_at: "2022-09-02T20:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63121817d2270_sethupathi.jpg"
keywords: []
---

# അറ്റ്‌ലിയുടെ ചിത്രത്തിൽ വില്ലനാകാൻ വിജയ് സേതുപതി വാങ്ങുന്നത് കോടികൾ 

> **Lead Summary:** **ഷാ**രൂഖ് ഖാന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്ന വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി രൂപ.

## Article Content

**ഷാ**രൂഖ് ഖാന്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്ന വിജയ് സേതുപതിയുടെ പ്രതിഫലം 21 കോടി രൂപ.

വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നയന്‍താരയുടെയും അറ്റ്‌ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുക.

**

അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുന്നതാണ് .

**മെല്‍ബണ്‍ : **പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് അപകടം ഉണ്ടായത്.

മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാര്‍ ജീപ്പിലിടിക്കുകയും ഈ കാര്‍ നിര്‍വെയര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടിയുടെ ആഘാതത്തില്‍ നിര്‍വെയര്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജീപ്പിനുള്ളില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൈ ടേണ്‍ എന്ന ആല്‍ബത്തിലെ തേരേ ബിനാ അന്ന ഗാനമാണ് നിര്‍വെയറിനെ ശ്രദ്ധേയനാക്കിയത്.

ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് നിര്‍വെയറിന്റെ മറ്റ് പ്രശസ്ത ഗാനങ്ങള്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65909/vijay-sethupathi-is-paid-crores-to-play-the-villain-in-atlees-film)