---
title: "വാഹനാപകടത്തില്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ്ങിന് ദാരുണാന്ത്യം "
english_title: "Famous Punjabi singer Nirveer Singh met a tragic end in a car accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65907/famous-punjabi-singer-nirveer-singh-met-a-tragic-end-in-a-car-accident"
published_at: "2022-09-02T20:09:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312162e782f4_nirveyar_singh.jpg"
keywords: []
---

# വാഹനാപകടത്തില്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ്ങിന് ദാരുണാന്ത്യം 

> **Lead Summary:** **മെല്‍ബണ്‍ : **പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് അപകടം ഉണ്ടായത്.

## Article Content

**മെല്‍ബണ്‍ : **പ്രശസ്ത പഞ്ചാബി ഗായകന്‍ നിര്‍വെയര്‍ സിങ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് അപകടം ഉണ്ടായത്.

മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാര്‍ ജീപ്പിലിടിക്കുകയും ഈ കാര്‍ നിര്‍വെയര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇടിയുടെ ആഘാതത്തില്‍ നിര്‍വെയര്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജീപ്പിനുള്ളില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൈ ടേണ്‍ എന്ന ആല്‍ബത്തിലെ തേരേ ബിനാ അന്ന ഗാനമാണ് നിര്‍വെയറിനെ ശ്രദ്ധേയനാക്കിയത്.

ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് നിര്‍വെയറിന്റെ മറ്റ് പ്രശസ്ത ഗാനങ്ങള്‍. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65907/famous-punjabi-singer-nirveer-singh-met-a-tragic-end-in-a-car-accident)