---
title: "പണം തീർന്നാൽ ഡിവോഴ്‌സ് ആവും, നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ"
english_title: "Divorce if money runs out, mocking comments on actress Mahalakshmi's wedding pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65901/divorce-if-money-runs-out-mocking-comments-on-actress-mahalakshmis-wedding-pictures"
published_at: "2022-09-02T19:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63120e57f3db4_mahalakshmi.jpg"
keywords: []
---

# പണം തീർന്നാൽ ഡിവോഴ്‌സ് ആവും, നടി മഹാലക്ഷ്മിയുടെ വിവാഹ ചിത്രങ്ങൾക്ക് പരിഹാസ കമൻ്റുകൾ

> **Lead Summary:** തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരികയുമായ മഹാലക്ഷ്മിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടേയും രണ്ടാമത്തെ വിവാവഹമാണ്.

## Article Content

തമിഴ് സിനിമാ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരികയുമായ മഹാലക്ഷ്മിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരുടേയും രണ്ടാമത്തെ വിവാവഹമാണ്.

'വിടിയും വരൈ കാത്തിര്' എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽവെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പരിഹാസങ്ങളും മോശമായ കമൻ്റുകളുമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 

നടിയുടെ രണ്ടാം വിവാഹമാണ് അതുകൊണ്ട് പണം മോഹിച്ചാണ് ഇവർ രണ്ടാം വിവാഹത്തിന് രവീന്ദറിനെ തിരഞ്ഞെടുത്തത് എന്ന തരത്തിലുള്ള കമന്റുകളും വരുന്നത്. 'പണത്തെ അല്ലാതെ, കുടവയറ് നോക്കി പ്രണയിക്കാൻ പറ്റുമോ' എന്ന് ചോദിച്ചവരും ഉണ്ട്. ആദ്യ വിവാഹത്തിന് അല്ലേ സൗന്ദര്യം ആവശ്യം രണ്ടാം വിവാഹത്തിന് പണം തന്നെ പ്രധാനം എന്നാണ് മറ്റ് ചിലരുടെ കമൻ്റ്. 

ഇത് ശരിക്കുള്ള കല്യാണമാണോ അതോ ഏതെങ്കിലും ഷോയ്ക്ക് വേണ്ടി ചെയ്യുന്നതാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. പണം ഉണ്ടെങ്കിൽ പ്രണയവും ഉണ്ടാവും.

പണം തീർന്നാൽ ഡിവോഴ്‌സ് ആവും. അത്രയേ ഉള്ളൂ ഈ ദാമ്പത്യത്തിന് ആയുസ് എന്നാണ് മറ്റ് ചിലരുടെ കമന്റുകൾ. വ്യക്തിഹത്യ നടത്തും വിധത്തിലുള്ള കമന്റുകളും തമിഴ് ട്രോൾ പേജുകളിൽ ഇതിനോടകം തന്നെ നിറഞ്ഞു കഴിഞ്ഞു. 

കഴിഞ്ഞ ദിവസം തിരുപ്പതി അമ്പലത്തിൽ വച്ചായിരുന്നു മഹാലക്ഷ്മിയുടെയും ഫാറ്റ്മാൻ എന്ന് അറിയപ്പെടുന്ന രവീന്ദർ ചന്ദ്രശേഖരന്റെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

> 'നിന്നെ കിട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്' എന്ന് പറഞ്ഞ് കൊണ്ടാണ് മഹാ ലക്ഷ്മി വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം നല്ലതാണെന്ന് പറയും", എന്നാണ് രവീന്ദർ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഇരുവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65901/divorce-if-money-runs-out-mocking-comments-on-actress-mahalakshmis-wedding-pictures)