---
title: "സ്റ്റൈലിഷ് ലുക്കിൽ കാവ്യാമാധവൻ; ചിത്രം വൈറൽ "
english_title: "Now Kavya's new film is gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65869/now-kavyas-new-film-is-gaining-attention-on-social-media"
published_at: "2022-09-02T16:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311e95331f30_kavya_madhavan.jpg"
keywords: []
---

# സ്റ്റൈലിഷ് ലുക്കിൽ കാവ്യാമാധവൻ; ചിത്രം വൈറൽ 

> **Lead Summary:** കാവ്യാമാധവൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം താരത്തിന് നിരവധി ആരാധകർ ആണുള്ളത്. നിരവധി കഥാപാത്രങ്ങൾ ചെയ്തു മലയാളികളുടെ ഇടയിൽ ഇഷ്ടം പിടിച്ചു പറ്റിയ നടിയായിരുന്നു താരം. വിവാഹത്തിനുശേഷം ഇപ്പോൾ സിനിമയിൽ ഒന്നും സജീവമല്ല താരം.

## Article Content

കാവ്യാമാധവൻ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം താരത്തിന് നിരവധി ആരാധകർ ആണുള്ളത്. നിരവധി കഥാപാത്രങ്ങൾ ചെയ്തു മലയാളികളുടെ ഇടയിൽ ഇഷ്ടം പിടിച്ചു പറ്റിയ നടിയായിരുന്നു താരം. വിവാഹത്തിനുശേഷം ഇപ്പോൾ സിനിമയിൽ ഒന്നും സജീവമല്ല താരം.

മഹാലക്ഷ്മി എന്ന പേരുള്ള ഒരു മകളുണ്ട് കാവ്യയ്ക്ക്. ഇപ്പോഴിതാ കാവ്യയുടെ പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കറുത്ത ഷർട്ടും ജീൻസും അണിഞ്ഞിട്ടുള്ള ചിത്രമാണ് ഇത്. അല്പം മോഡേൺ ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഒരു ഇടവേളയ്ക്കു ശേഷം ആയിരിക്കും ചിലപ്പോൾ കാവ്യയുടെ പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ എത്തുന്നത്. എന്തായാലും പുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാവ്യ ചേച്ചി കാണാൻ എത്ര സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധികമാർ പറയുന്നത്. ചിരിച്ച മുഖത്തോട് കൂടിയാണ് കാവ്യ പ്രത്യക്ഷപ്പെടുന്നത്.

ദിലീപുമായുള്ള വിവാഹശേഷമാണ് അഭിനയത്തിൽ നിന്നും താരം ഇടവേള എടുക്കുന്നത്. ഇപ്പോൾ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആണ് എന്നും അഭിനയത്തെക്കുറിച്ച് ആലോചിക്കുന്നില്ല എന്നും കാവ്യ മുൻപ് പറഞ്ഞതായി ചില വാർത്തകൾ ഉണ്ടായിരുന്നു. ബാലതാരം ആയിട്ടാണ് താരം സിനിമയിൽ എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/65869/now-kavyas-new-film-is-gaining-attention-on-social-media)