---
title: "തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുന്ന നായ; വീഡിയോ"
english_title: "A dog playing with a balloon on a busy street; Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65860/a-dog-playing-with-a-balloon-on-a-busy-street-video"
published_at: "2022-09-02T16:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311e054ab411_viral.jpg"
keywords: []
---

# തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുന്ന നായ; വീഡിയോ

> **Lead Summary:** മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നായയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു തെരുവ് നായ ബലൂണ്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോ ആണിത്.

## Article Content

മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു നായയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഒരു തെരുവ് നായ ബലൂണ്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോ ആണിത്.

തിരക്കേറിയ തെരുവില്‍ ബലൂണ്‍ തട്ടി കളിക്കുകയാണ് ഈ നായ. ചുവന്ന നിറത്തില്‍ ഹൃദയത്തിന്‍റെ ആകൃതിയിലുള്ള ബലൂണിനെ മുകളിലോട്ട് തട്ടി കളിക്കുകയാണ് നായ.

[**https://twitter.com/i/status/1554008331504713730**](https://twitter.com/i/status/1554008331504713730)

തെരുവിലൂടെ യാത്രക്കാര്‍ നടക്കുമ്പോഴും നായ അവരെയൊക്കെ തട്ടിമാറ്റിയാണ് ബലൂണിന്‍റെ പിന്നാലെ പോകുന്നത്. മറ്റൊന്നും ശ്രദ്ധിക്കാതെ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം 2.4 മില്ല്യണ്‍ ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തി. ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വീഡിയോ കണ്ടു എന്നാണ് ഒരാളുടെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65860/a-dog-playing-with-a-balloon-on-a-busy-street-video)