മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിമി ടോമി. മീശ മാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം ആലപിച്ചുകൊണ്ട് ആണ് താരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറുന്നത്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായികമാരിൽ ഒരാളാണ് റിമി ടോമി.
അടുത്തിടെ വലിയ രീതിയിലുള്ള മേക്കോവർ ആയിരുന്നു താരം നടത്തിയിരുന്നത്. ഇപ്പോൾ മേക്കോവർ നടത്താനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് റിമി ടോമി. ഇഷ്ടമുള്ള വസ്ത്രങ്ങൾ ഒക്കെ ധരിക്കുവാൻ വേണ്ടിയാണ് മേക്കോവർ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചത് എന്നാണ് താരം പറയുന്നത്.

ശരീരത്തിന്റെ ഭാരം കുറയുമ്പോൾ നമുക്ക് തന്നെ ഒരു വ്യത്യാസം തോന്നും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ എല്ലാം ധരിക്കാൻ സാധിക്കും. തനിക്ക് സാരി ധരിക്കാൻ ഒരുപാട് ഇഷ്ടമാണ് എന്നും എന്നാൽ വയറു നിറച്ച് ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല എന്നുമാണ് റിമി ടോമി പറയുന്നത്.
പണ്ടു സ്റ്റേജ് പരിപാടികളിൽ ഒക്കെ സാരിയുടുക്കുമ്പോൾ വയർ ഒതുങ്ങി നിൽക്കുന്നതിന് വേണ്ടി ബെൽറ്റ് ഉപയോഗിക്കുമായിരുന്നു എന്നാണ് താരം പറയുന്നത്.

സ്റ്റേജ് പെർഫോമൻസ് ചെയ്യുമ്പോഴും മൊത്തത്തിലുള്ള ആരോഗ്യത്തിനും എല്ലാം ഒരു രൂപമാറ്റം അനിവാര്യമാണ് എന്ന് തോന്നിയപ്പോൾ ആണ് താരം ഫിറ്റ്നസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങിയത്. ഇന്ന് ബെൽറ്റ് ഒന്നുമില്ലാതെ തന്നെ വളരെ മനോഹരമായി തന്നെ സാരി ഉടുക്കാൻ സാധിക്കുന്നു എന്നാണ് റിമി ടോമി പറയുന്നത്.
എന്താണ് ഈ മേക് ഓവറിന്റെ രഹസ്യം എന്നറിയുമോ? താരം കൃത്യമായി വർക്ക് ഔട്ട് ചെയ്യും. 30% വർക്കൗട്ട് ആണ് എന്നാണ് റിമി ടോമി പറയുന്നത്. ബാക്കി എഴുപത് ശതമാനം ഡയറ്റ് ആണ്. ഭക്ഷണം നല്ല രീതിയിൽ കൺട്രോൾ ചെയ്താൽ പെട്ടെന്ന് തന്നെ തടി കുറക്കാം എന്നാണ് താരം പറയുന്നത്.

രാവിലെ താരം കഴിക്കുന്നത് ഒരു ന്യൂട്രിഷണൽ ഷേക്ക് ആണ്. ധാരാളം പോഷകങ്ങൾ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ഇടയ്ക്ക് രണ്ട് ഇഡലി, ദോശ, പുട്ട് അങ്ങനെ വല്ലപ്പോഴും മാത്രം കഴിക്കും. ഉച്ചയ്ക്ക് കുറച്ചു ചോറു മാത്രമാണ് കഴിക്കുക. മീൻ കറി ആയിരിക്കും പലപ്പോഴും കൂട്ടുകാർ. ചിക്കൻ ഒന്നും അധികം കഴിക്കാറില്ല. രാത്രി താരം ചോറും ചപ്പാത്തിയും എല്ലാം ഒഴിവാക്കി. രാത്രി ചിക്കൻ സലാഡ് അല്ലെങ്കിൽ ഫിഷ് സലാഡ് എന്നിവയൊക്കെയാണ് താരം ഇപ്പോൾ കഴിക്കുന്നത്. മൂന്ന് ലിറ്റർ വെള്ളമാണ് താരം ദിവസേന കുടിക്കുന്നത്.
Content Highlight: Rimi Tommy shares her weight loss secret


































