---
title: "എന്നെ ആ പേര് വിളിക്കരുത്, പകരം മറ്റൊരു പേര് വിളിച്ചോളൂ; റോബിൻ രാധാകൃഷ്ണൻ"
english_title: "Robin's question to a child is gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65833/robins-question-to-a-child-is-gaining-attention-on-social-media"
published_at: "2022-09-02T14:00:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311bf8872d3b_robin_radhakrishnan.jpg"
keywords: []
---

# എന്നെ ആ പേര് വിളിക്കരുത്, പകരം മറ്റൊരു പേര് വിളിച്ചോളൂ; റോബിൻ രാധാകൃഷ്ണൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് പരിപാടിയിലെ നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു റോബിൻ. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് പരിപാടിയിലെ നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു റോബിൻ. 

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെ ഒരു വുമൺസ് കോളേജിൽ ആണ് താരം അതിഥിയായി എത്തിയത്.

ഇവിടെ നടന്ന ഒരു പരിപാടിയിൽ ജഡ്ജ് ആയിട്ട് ആയിരുന്നു റോബിനും ഋതു മന്ത്രയും എത്തിയത്. വലിയ സ്വീകരണം ആയിരുന്നു ഇവർക്ക് രണ്ടു പേർക്കും അവിടുത്തെ പെൺകുട്ടികൾ ഒരുക്കിയത്. വലിയ കരഘോഷത്തോടെ ആയിരുന്നു ഇവരെ സ്റ്റേജിലേക്ക് ക്ഷണിച്ചത്.

പരിപാടിയിൽ പങ്കെടുത്ത ഒരു കുട്ടിയോട് റോബിൻ ചോദിച്ച ചോദ്യം ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നിങ്ങൾ ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു റോബിൻ ആദ്യം തന്നെ ചോദിച്ചത്.

കാണാറുണ്ട് സാർ എന്നായിരുന്നു പെൺകുട്ടി നൽകിയ മറുപടി. എന്നാൽ തന്നെ സാർ എന്നു വിളിക്കേണ്ട എന്നും ചേട്ടാ എന്നു വിളിച്ചാൽ മതി എന്നുമായിരുന്നു റോബിൻ പറഞ്ഞത്. താരം ഇത് പറഞ്ഞത് അവിടെ വലിയ രീതിയിലുള്ള കൈയ്യടികളാണ് സദസ്സിൽ നിന്നും ഉണ്ടായത്.

ഇദ്ദേഹത്തിൻറെ എൻഗേജ്മെന്റ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. മോഡലും സംരംഭകയും ആയിട്ടുള്ള ആരതി പൊടി എന്ന പെൺകുട്ടിയെ ആണ് റോബിൻ വിവാഹം ചെയ്യുന്നത്. അടുത്ത ഫെബ്രുവരി മാസത്തിൽ വിവാഹം ഉണ്ടാകും എന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. എന്തായാലും നിരവധി ആരാധകർ ആണ് ഇദ്ദേഹത്തിൻറെ വിവാഹത്തിനുവേണ്ടി ഇപ്പോൾ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65833/robins-question-to-a-child-is-gaining-attention-on-social-media)