---
title: "പ്രസവശേഷം എൻ്റെ വയറിൻ്റെ അവസ്ഥ ഇതാണ്, വയർ തുറന്നു കാട്ടി സോനം കപൂർ"
english_title: "This is what my belly looks like after giving birth, Sonam Kapoor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65811/this-is-what-my-belly-looks-like-after-giving-birth-sonam-kapoor"
published_at: "2022-09-02T12:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311af98752b7_sonam_kapoor.jpg"
keywords: []
---

# പ്രസവശേഷം എൻ്റെ വയറിൻ്റെ അവസ്ഥ ഇതാണ്, വയർ തുറന്നു കാട്ടി സോനം കപൂർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സോനം കപൂർ. ബോളിവുഡ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത് എന്ന് മാത്രമല്ല ഇതുവരെ അന്യഭാഷ സിനിമകളിൽ താരം അഭിനയിച്ചിട്ടും ഇല്ല. അടുത്തിടെ ആയിരുന്നു താരം ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത്. ആനന്ദ് അഹൂജ എന്നാണ് നടിയുടെ ഭർത്താവിൻറെ പേര്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സോനം കപൂർ. ബോളിവുഡ് സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത് എന്ന് മാത്രമല്ല ഇതുവരെ അന്യഭാഷ സിനിമകളിൽ താരം അഭിനയിച്ചിട്ടും ഇല്ല. അടുത്തിടെ ആയിരുന്നു താരം ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത്. ആനന്ദ് അഹൂജ എന്നാണ് നടിയുടെ ഭർത്താവിൻറെ പേര്.

കഴിഞ്ഞ മാസം ഇരുപതാം തീയതി ആയിരുന്നു ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചത്. ഉടൻതന്നെ ഇവർ സന്തോഷവാർത്ത സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്തു. ഇപ്പോൾ കുഞ്ഞ് ജനിച്ചിട്ട് ഏകദേശം രണ്ടാഴ്ച തികയുകയാണ്.

സമൂഹമാധ്യമങ്ങളിൽ വീണ്ടും ആക്ടീവ് ആയി മാറിക്കൊണ്ടിരിക്കുകയാണ് കപൂർ. കഴിഞ്ഞദിവസം താരം ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറി ആയിട്ട് ആയിരുന്നു താരം വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് രംഗത്തെത്തുന്നത്.

പ്രസവം കഴിഞ്ഞശേഷം തന്റെ വയറിന്റെ അവസ്ഥ ഇതാണ് എന്നാണ് സോനം കപൂർ പറയുന്നത്. വയർ നന്നായി തള്ളിയ അവസ്ഥയിലാണ്. ഇതുവരെ വയർ ഉള്ളിലേക്ക് ആയിട്ടില്ല എന്നാണ് സോനം കപൂർ പറയുന്നത്. അതേസമയം വലിയ രീതിയിലുള്ള വർക്കൗട്ട് ചെയ്താൽ മാത്രമേ ഇനി പഴയതുപോലെ ആകുവാൻ പറ്റുകയുള്ളൂ എന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം ഒരു വിഭാഗം ആളുകൾ ചൊറി കമന്റുകൾ ആയി എത്തുന്നുണ്ട് എന്നത് വസ്തുതയാണ്. പ്രസവം കഴിഞ്ഞാൽ എല്ലാ പെണ്ണുങ്ങൾക്കും ഇങ്ങനെ തന്നെയാണ് എന്നും അതിപ്പോൾ ഇങ്ങനെ തുറന്നു കാണിക്കാൻ ഒന്നുമില്ല ഒരു വിഭാഗം മലയാളികൾ പറയുന്നത്. ഉടൻതന്നെ താരം സിനിമ മേഖലയിലേക്ക് തിരിച്ചുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധാരാളം ആരാധകർ ആണ് നടിയുടെ തിരിച്ചുവരവ് കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65811/this-is-what-my-belly-looks-like-after-giving-birth-sonam-kapoor)