---
title: "ഞാൻ അമ്മയായിട്ട് ഒരു മാസം; വിശേഷം പങ്കുവെച്ച് മീനാക്ഷി"
english_title: "Now Meenakshi is telling the latest news of her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65702/now-meenakshi-is-telling-the-latest-news-of-her-life"
published_at: "2022-09-01T21:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310d3e20c79b_MEENAKSHI.jpg"
keywords: []
---

# ഞാൻ അമ്മയായിട്ട് ഒരു മാസം; വിശേഷം പങ്കുവെച്ച് മീനാക്ഷി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നായിക നായകൻ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. പിന്നീട് ഉടൻ പണം എന്ന പരിപാടിയുടെ അവതാരിക ആയി താരം പ്രത്യക്ഷപ്പെട്ടു. ഡെയിൻ ഡേവിസിനൊപ്പം ആണ് താരം ഈ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നായിക നായകൻ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. പിന്നീട് ഉടൻ പണം എന്ന പരിപാടിയുടെ അവതാരിക ആയി താരം പ്രത്യക്ഷപ്പെട്ടു. ഡെയിൻ ഡേവിസിനൊപ്പം ആണ് താരം ഈ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

അഭിനയ മേഖലയിലേക്ക് കടക്കുന്നതിനു മുൻപ് താരം സ്പൈസ് ജെറ്റിലെ ക്യാബിൻ ക്രൂ ആയിരുന്നു. പത്തൊമ്പതാം വയസ്സിൽ ആയിരുന്നു താരത്തിന് ഈ ജോലി ലഭിച്ചത്. 22 വയസ്സിൽ ഈ ജോലി രാജിവെച്ച ശേഷം ആയിരുന്നു താരം അഭിനയ മേഖലയിലേക്ക് കടന്നത്. മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകൾ ആയിട്ടും മീനാക്ഷി പ്രത്യക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം പറയുകയാണ് മീനാക്ഷി. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഇവരുടെ പിറന്നാൾ. പിറന്നാൾ സമ്മാനമായി ഡെയിൻ മീനാക്ഷിക്ക് നൽകിയത് എന്താണ് എന്നറിയുമോ? സ്കൈ എന്ന പേരുള്ള ഒരു പട്ടിക്കുട്ടിയെ ആണ് സമ്മാനമായി നൽകിയത് എന്നാണ് മീനാക്ഷി പറയുന്നത്. ഇപ്പോൾ ഈ പട്ടിക്കുഞ്ഞിന്റെ പാരന്റ് ആണ് മീനാക്ഷി.

> “സ്കൈ ആണ് ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷം. അമ്മയായിട്ട് ഒരു മാസം തികയുകയാണ്. ഡെയിം എപ്പോഴും എന്നോട് ഒരു കാര്യം ചോദിക്കുമായിരുന്നു – ഒരു പട്ടിക്കുട്ടിയെ വാങ്ങി നൽകിയാൽ നിൻറെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ അതിനെ നോക്കുവാൻ നിനക്ക് സമയം ലഭിക്കുമോ എന്ന്.

ഷിറ്റ്സു ബ്രീഡ് എന്ന ഇനത്തിലുള്ള പട്ടിക്കുഞ്ഞിനെ ആണ് ഇപ്പോൾ മീനാക്ഷി വളർത്തുന്നത്. വളരെ സർപ്രൈസ് ആയിട്ടാണ് മീനാക്ഷിക്ക് ഈ സമ്മാനം നൽകിയത്. കാറിന്റെ ഡിക്കിയിൽ ബലൂണുകൾ എല്ലാം കൊണ്ട് അലങ്കരിച്ചു അതിനുള്ളിൽ ആയിരുന്നു പട്ടിക്കുഞ്ഞിനെ ഡെയിൻ കൊണ്ടുവന്നത്” – മീനാക്ഷി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65702/now-meenakshi-is-telling-the-latest-news-of-her-life)