---
title: "അച്ഛന്‍റെ സർപ്രൈസ്; അമ്പരന്ന് മകൾ; വൈറലായി വീഡിയോ"
english_title: "Dad's Surprise; Surprised daughter; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65699/dads-surprise-surprised-daughter-the-video-went-viral"
published_at: "2022-09-01T20:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310cfd798665_viral.jpg"
keywords: []
---

# അച്ഛന്‍റെ സർപ്രൈസ്; അമ്പരന്ന് മകൾ; വൈറലായി വീഡിയോ

> **Lead Summary:** എയര്‍ ഹോസ്റ്റസായ അമ്മയെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇപ്പോഴിതാ ഒരു അച്ഛന്‍റെയും മകളുടെയും വീഡിയോ ആണ് അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

എയര്‍ ഹോസ്റ്റസായ അമ്മയെ യാത്രക്കിടയില്‍ കണ്ടുമുട്ടുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായത്. ഇപ്പോഴിതാ ഒരു അച്ഛന്‍റെയും മകളുടെയും വീഡിയോ ആണ് അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മകളെ സര്‍പ്രൈസ് ചെയ്യാനായി വിമാനത്താവളത്തിലെത്തിയ പിതാവിനെയും, അച്ഛനെ അവിചാരിതമായി കണ്ട മകളെയുമാണ് വീഡിയോയില്‍ കാണുന്നത്. കേയ്റ്റ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.

'ഞാൻ വളരെ ഭാഗ്യവതിയാണ് '- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. മകൾ ഇരിക്കുന്ന കാറിന് സമീപത്തേയ്ക്ക് അച്ഛൻ നടന്നു വരുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അച്ഛനെ അവിചാരിതമായി കണ്ട് ഞെട്ടുന്ന മകളെയും വീഡിയോയില്‍ കാണാം.

ഉടനെ തന്നെ കാറില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന മകൾ അച്ഛനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. വീഡിയോ വൈറലാവുകയും ചെയ്തു. ഹൃദയസ്പർശിയായ വീഡിയോ എന്നാണ് പലരുടെയും കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65699/dads-surprise-surprised-daughter-the-video-went-viral)