---
title: "'സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ ഞാൻ തയ്ച്ച ആ ഷർട്ടാണ് കുഞ്ഞിനെ പുതപ്പിച്ചത്'; വെളിപ്പെടുത്തി  ഇന്ദ്രൻസ്"
english_title: "'Indran's words about Suresh Gopi are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65593/indrans-words-about-suresh-gopi-are-getting-attention-now"
published_at: "2022-09-01T13:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310676c71b2d_SURESH_GOPI_AND_INDRANS.jpg"
keywords: []
---

# 'സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ ഞാൻ തയ്ച്ച ആ ഷർട്ടാണ് കുഞ്ഞിനെ പുതപ്പിച്ചത്'; വെളിപ്പെടുത്തി  ഇന്ദ്രൻസ്

> **Lead Summary:** മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ താൻ തയ്ച്ച ആ ഷർട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറയുകയാണ് ഇന്ദ്രൻസ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് ഇന്ദ്രൻസ് മനസ് തുറന്നത്.

## Article Content

മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ് . ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ താൻ തയ്ച്ച ആ ഷർട്ടാണ് പുതപ്പിച്ചതെന്ന് തുറന്ന് പറയുകയാണ് ഇന്ദ്രൻസ്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് ഇന്ദ്രൻസ് മനസ് തുറന്നത്.

ഉത്സവമേളം എന്ന സുരേഷ് ഗോപിയുടെ ചിത്രത്തിൽ വസ്ത്രാലങ്കാരകനായി താൻ പ്രവർത്തിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ മകൾ മരിക്കുന്നത്.

താൻ അന്ന് തയ്ച്ച് കൊടുത്ത മഞ്ഞ കളറുള്ള ഷർട്ടിനോട് അദ്ദേഹത്തിന് വല്ലാതെ ഇഷ്ടം തോന്നിയിരുന്നു. ആ ഷർട്ട് തനിക്ക് തരണമെന്നും മകൾക്ക് അത് ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞിരുന്നെന്നും ഇന്ദ്രൻസ് പറയുന്നു.

മകൾക്ക് അപകടമുണ്ടായ സമയത്ത് അദ്ദേഹം ധരിച്ചിരുന്നത് ആ ഷർട്ടാണ്. അന്ന് ആ കുഞ്ഞിന് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ പുതപ്പിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും അത് ഓർക്കുമ്പോൾ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് തന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹമുണ്ടെന്ന് മുൻപ് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65593/indrans-words-about-suresh-gopi-are-getting-attention-now)