---
title: "തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍"
english_title: "The picture shared by actress Varalakshmi Sarathkumar is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65587/the-picture-shared-by-actress-varalakshmi-sarathkumar-is-now-going-viral"
published_at: "2022-09-01T13:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310625c5d069_VIJAY.jpg"
keywords: []
---

# തൊട്ടടുത്ത് സൂപ്പര്‍താരം വിജയ്, ആവേശം പങ്കുവെച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍

> **Lead Summary:** തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ വിജയ്‍യുടെ ആരാധകരാണ്. ഇപ്പോഴിതാ വിജയ്‍യ്‍ക്കൊപ്പം യാത്ര ചെയ്‍തിന്റെ സന്തോഷം പങ്കുവെയ്‍ക്കുകയാണ് നടി വരലക്ഷ്‍മി ശരത്‍കുമാര്‍.

## Article Content

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ വിജയ്‍യുടെ ആരാധകരാണ്. ഇപ്പോഴിതാ വിജയ്‍യ്‍ക്കൊപ്പം യാത്ര ചെയ്‍തിന്റെ സന്തോഷം പങ്കുവെയ്‍ക്കുകയാണ് നടി വരലക്ഷ്‍മി ശരത്‍കുമാര്‍.

വിജയ്‌ക്കൊപ്പമുള്ള യാത്രയുടെ ഫോട്ടോയും വരലക്ഷ്‍മി സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നും വരലക്ഷ്‍മി ശരത്‍കുമാര്‍ എഴുതിയിരിക്കുന്നു. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്‍മി വിജയ്‍യെ കണ്ടുമുട്ടിയത്.

വിജയ് വരിശ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.'വരിശ്' എന്ന സിനിമയുടെ നിർണായകരം​ഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ചിത്രീകരണ രം​ഗങ്ങള്‍ സോഷ്യൽ മീഡിയയിലെ വിവിധ ​ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു ട്വീറ്റ് ചെയ്‍തിരുന്നു ഇത്തരത്തിലുള്ള സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അണിയറ പ്രവർത്തകര്‍ തീരുമാനിച്ചിരുന്നു.

സെറ്റിൽ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിജയ്‍യുടെ കരിയറിലെ അറുപത്തിയാറാം ചിത്രം ആണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/65587/the-picture-shared-by-actress-varalakshmi-sarathkumar-is-now-going-viral)