---
title: "ഞങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും; അനുശ്രീ പറയുന്നു "
english_title: "Now Anushree's words are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/65567/now-anushrees-words-are-going-viral"
published_at: "2022-09-01T11:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63104f4f12e75_ANUSREE.jpg"
keywords: []
---

# ഞങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും; അനുശ്രീ പറയുന്നു 

> **Lead Summary:** നടി അനുശ്രീ വിഷ്ണു വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവെച്ച ഒരു പോസ്റ്റ് ആയിരുന്നു തുടക്കം. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇവിടെവെച്ച് അതേക്കുറിച്ച് പറയുകയാണെന്ന് നടി.

## Article Content

നടി അനുശ്രീ വിഷ്ണു വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് അനുശ്രീ പങ്കുവെച്ച ഒരു പോസ്റ്റ് ആയിരുന്നു തുടക്കം. ഇപ്പോള്‍ ഫ്‌ലവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഇവിടെവെച്ച് അതേക്കുറിച്ച് പറയുകയാണെന്ന് നടി.

വിഷ്ണുവുമായുള്ള വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെയാണ് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയത് . ഇതിനുശേഷം ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. അപ്പോഴേക്കും കോവിഡും, ലോ്ഡൗണ്‍ വന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകളും വന്നു തുടങ്ങി.

ഞാന്‍ സമ്പാദിച്ച എന്റെ സ്വര്‍ണവും കാറും എല്ലാം എടുത്താണ് വീട് വിട്ട് ഇറങ്ങിയത്. വണ്ടിയുടെ അടവ് വാടകയും എല്ലാം ഒന്നിച്ച് വന്നതോടെ താങ്ങാന്‍ പറ്റില്ല. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും വര്‍ക്ക് ഉണ്ടായിരുന്നില്ല.

എന്റെ ഗോള്‍ഡ് എല്ലാം പണയം വെച്ചു അത് ലേലത്തില്‍ പോയി. ഒരിക്കല്‍ വിഷ്ണുവിന്റെ അമ്മ വന്നപ്പോള്‍ പറഞ്ഞു , ചുരുങ്ങിയത് മൂന്നു സെന്റ് സ്ഥലം എങ്കിലും ഉള്ള പെണ്ണിനെ അവനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാന്‍ ആയിരുന്നു എന്റെ ആഗ്രഹം എന്ന്.

എന്നാല്‍ എനിക്ക് അതില്‍ കൂടുതല്‍ സ്വത്ത് എന്റെ അച്ഛനും അമ്മയും ചേര്‍ത്ത് വെച്ചിട്ടുണ്ട് എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നില്ല. എനിക്കും വിഷ്ണുവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ്രസവത്തിനു വേണ്ടി ഞാന്‍ വീട്ടില്‍ വരുന്നതിനുമുമ്പ് വരെ ഞങ്ങള്‍ ഒന്നിച്ചു തന്നെയായിരുന്നു. പ്രസവം വരെ എനിക്കൊപ്പം നിന്നു വിഷ്ണു. പിന്നെ പ്രസവിച്ച വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു വിഷ്ണു തന്നെ പോയി. അതിനുശേഷം ഞങ്ങളുടെ ഫോണ്‍ കമ്യൂണിക്കേഷന്‍ കുറഞ്ഞു.

നൂലുകെട്ടിനു അമ്മ തന്നെ വിളിക്കണമെന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിച്ചില്ല. നൂലുകെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് താഴെ വളരെ മോശം തരത്തിലുള്ള കമന്റുകള്‍ വന്നു. അതേസമയം ചിലപ്പോള്‍ ഞങ്ങള്‍ പിരിഞ്ഞേക്കാം ചിലപ്പോള്‍ ഞങ്ങള്‍ വീണ്ടും ഒന്നിച്ചേക്കാം എന്നും അനുശ്രീ പറഞ്ഞു.

ഇപ്പോഴും ഫോണ്‍വിളിയും സംസാരം ഒക്കെ ഉണ്ടെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ട് . വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് പങ്കു വെച്ചപ്പോള്‍ വിഷ്ണു വിളിച്ചു എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയുക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചു , അങ്ങനെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്ന് നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/65567/now-anushrees-words-are-going-viral)