---
title: "ഏഴാം വിവാഹ വാർഷിക ദിനത്തിൽ തന്നെ തേടിയെത്തിയ  സന്തോഷം പങ്കുവെച്ച് നടി മുക്ത "
english_title: "Actress Mukta shared the happiness that came to her on her seventh wedding anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/65521/actress-mukta-shared-the-happiness-that-came-to-her-on-her-seventh-wedding-anniversary"
published_at: "2022-09-01T09:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63102a9bcbaca_muktha.jpg"
keywords: []
---

# ഏഴാം വിവാഹ വാർഷിക ദിനത്തിൽ തന്നെ തേടിയെത്തിയ  സന്തോഷം പങ്കുവെച്ച് നടി മുക്ത 

> **Lead Summary:** മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മുക്ത. മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധ നേടിയ താരമാണ് മുക്ത. ഒരു കാലത്ത് അഭിനയത്തിൽ സജീവമായിരുന്ന മുക്ത പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. 

## Article Content

മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മുക്ത. മലയാള സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധ നേടിയ താരമാണ് മുക്ത. ഒരു കാലത്ത് അഭിനയത്തിൽ സജീവമായിരുന്ന മുക്ത പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. 

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് മുക്ത. മുക്തയുടെ വീട്ടിലെ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നത് നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

അടുത്തിടെ വ്ലോ​ഗിം​ഗും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ മുക്ത പങ്കുവെച്ച പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ഏഴാം വിവാഹവാർഷിക ആഘോഷത്തേക്കുറിച്ചാണ് മുക്ത പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും മുക്ത ഷെയർ ചെയ്തിരുന്നു.

'ഇണങ്ങിയും പിണങ്ങിയും താങ്ങായും തണലായും ഒരുമിച്ചുള്ള... ഏഴ് വർഷങ്ങൾ, വിവാഹ വാർഷിക ആശംസകൾ', എന്ന് കുറിച്ചു കൊണ്ടാണ് മുക്ത ഭർത്താവ് റിങ്കുവിനും മകൾ കിയാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. താരങ്ങളും സുഹൃത്തുക്കളും അടക്കമുള്ള നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. 

വിവാഹ വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇവരുടെ കുടുംബത്തിലേക്ക് വന്ന സന്തോഷത്തെക്കുറിച്ചും മുക്ത തൻ്റെ ആരാധകരോട് പങ്കുവെച്ചു. അടുത്തിടെ യൂട്യൂബിൽ സജീവമായിരുന്നു മുക്ത. മുക്ത ആൻഡ് കൺമണി ഓഫീഷ്യൽ എന്നാണ് യൂട്യൂബ് ചാനലിൻ്റെ പേര്.

ഇപ്പോൾ ഇവരുടെ ചാനലിന് സിൽവർ ബട്ടൺ കിട്ടിയ സന്തോഷമാണ് പങ്കുവെച്ചിരിക്കുന്നത്. വിവാഹ വാർഷികത്തിന് നിങ്ങൾ ഞങ്ങൾക്ക് തന്ന സമ്മാനം എന്ന് പറഞ്ഞു കൊണ്ടാണ് മുക്ത ചിത്രം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/65521/actress-mukta-shared-the-happiness-that-came-to-her-on-her-seventh-wedding-anniversary)